റിയാദിലെ മാളിലുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റയാളെ രക്ഷിച്ച നഴ്‌സിന് സമ്മാനമായി ലഭിച്ചത് 50,000 റിയാല്‍

 


റിയാദ്: (www.kvartha.com 05.10.2015) വെടിവെപ്പില്‍ പരിക്കേറ്റയാളുടെ ജീവന്‍ രക്ഷിച്ച നഴ്‌സിന് സൗദി ബിസിനസുകാരന്‍ സമ്മാനമായി നല്‍കിയത് 50,000 റിയാല്‍. റിയാദിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവെപ്പിലാണ് സൗദി പൗരന് പരിക്കേറ്റത്.

രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് വെടിവെപ്പില്‍ കലാശിച്ചത്. പരിക്കേറ്റ സൗദി പൗരനെ ആംബുലന്‍സ് എത്തുന്നതുവരെ പ്രാഥമീക ചികില്‍സ നല്‍കി ജീവന്‍ നിലനിര്‍ത്തിയ നഴ്‌സ് ആംബുലന്‍സില്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

നഴ്‌സിന്റെ പ്രയത്‌നം വീരോചിതമെന്നാണ് സമ്മാന തുക നല്‍കിയ സാദ് ബിന്‍ മുഹമ്മദ് അല്‍ ഗൈബി പറഞ്ഞത്. അരീജ് അല്‍ ഖാതനി എന്ന സൗദി വനിതയ്ക്കാണ് സമ്മാനതുക ലഭിച്ചത്.

സദ പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

റിയാദിലെ മാളിലുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റയാളെ രക്ഷിച്ച നഴ്‌സിന് സമ്മാനമായി ലഭിച്ചത് 50,000 റിയാല്‍


SUMMARY: A Saudi businessman gave SR50,000 (Dh50,000) to a local nurse who saved the life of a man wounded by gunfire in a fight at a shopping mall in the Gulf Kingdom.

Keywords: Saudi Arabia, Nurse, Prize,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia