ദുബായ്: ദുബായില്‍ നോര്‍ത്ത് മലബാര്‍ കോളിംഗ് ആരംഭിച്ചു. കേരളത്തിലെ ഉത്തര മലബാര്‍ മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് പ്രദര്‍ശനം.
പ്രവാസികാര്യ മന്ത്രി കെ.സി ജോസഫാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തത്. ഉത്തരമലബാര്‍ മേഖലയുടെ വികസനത്തില്‍ ഗള്‍ഫ് മലയാളികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തിലാണ് നോര്‍ത്ത് മലബാര്‍ കോളിംഗ് എന്ന സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കണ്ണൂര്‍ പ്രവാസികളുടെ ദുബായിലെ കൂട്ടായ്മയായ വെയ്കും നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സും സംയുക്തമായിട്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. മലബാര്‍ മേഖലയിലെ വികസനങ്ങള്‍ക്ക് നേതൃത്വം നല്കാന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചത് ഇതിനുദാഹരണമാണെന്നും അദേഹം പറഞ്ഞു.
മലബാര്‍ മേഖലയുടെ പ്രതീക്ഷയായ അഴീക്കല്‍ പദ്ധതിയും ഉടന്‍ തന്നെ പ്രാവര്‍ത്തികമാകുമെന്നും അദേഹം പ്രവാസികള്‍ക്ക് ഉറപ്പ് നല്കി. വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളിലെ വികസനപദ്ധതികളെക്കുറിച്ചുള്ള സെമിനാറുകളും സ്റ്റാളുകളും പ്രദര്‍ശനത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രദര്‍ശനത്തെക്കുറിച്ചുള്ള സുവനീയര്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ കെ.എം.ഷാജി എം.എല്‍.എയ്ക്ക് നല്കി പ്രകാശനം ചെയ്തു. വെയ്ക് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ പനക്കാട്ട് ചടങ്ങില്‍ സന്നിഹിതനായിരുന്നു.

English Summery
North Malabar Calling exhibition starts in Dubai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.