വരൂ, 2071-ലേക്കുള്ള യാത്ര പോവാം; 'ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടത്തിലൂടെ' വീണ്ടും അതിശയിപ്പിച്ച് ദുബൈ
Feb 23, 2022, 20:56 IST
ദുബൈ:(www.kvartha.com 23.02.2022) 'ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മ്യൂസിയം ഓഫ് ദി ഫ്യൂചർ തുറന്നപ്പോൾ അത് ദുബൈയുടെ മറ്റൊരു വിസ്മയമായി. ലോകത്തിലെ ഏറ്റവും മികച്ച 14 മ്യൂസിയങ്ങളിലൊന്നായ ഇതില്‍ ഭൂതകാലവും വര്‍ത്തമാനവും ഭാവിയും സമന്വയിക്കുന്നു. 30,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ഏഴ് നിലകളുള്ള ഒരു വൃത്താകൃതിയിലുള്ള കെട്ടിടം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്ന് വളരെ അടുത്താണ്. എമിറാതി കലാകാരനായ മറ്റാര്‍ ബിന്‍ ലഹേജ് രൂപകല്‍പന ചെയ്ത അറബിക് കാലിഗ്രാഫിയാല്‍ സമ്പന്നമാണ് മ്യൂസിയം. അകത്തും പുറത്തുമുള്ള കെട്ടിടത്തിന്റെ രൂപകൽപ്പന ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.
സന്ദർശകരെ '2071-ലേക്കുള്ള യാത്ര'യിലേക്ക് കൊണ്ടുപോകുമെന്ന് വാഗ്ദാനം ചെയ്യുന്ന മ്യൂസിയം ഓഫ് ദി ഫ്യൂചര്‍ (Museum of The Future) ചൊവ്വാഴ്ചയാണ് ലോകത്തിന് സമര്‍പിച്ചത്. ദുബൈ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ-മക്തൂം ഇത് ഔദ്യോഗികമായി തുറന്നുകൊടുത്തു. അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് മ്യൂസിയത്തിന്റെ പിന്നിലെ ചാലകശക്തിയായി കണക്കാക്കപ്പെടുന്നത്. ഉദ്‌ഘാടന ചടങ്ങിൽ കെട്ടിടത്തിന്റെ മുൻഭാഗം വർണാഭമായ ലേസർ ലൈറ്റ് ഷോയാൽ തിളങ്ങി. മനോഹര കാഴ്ച കാണാൻ ജനങ്ങൾ പുറത്ത് തടിച്ചുകൂടിയിരുന്നു. ക്ഷണക്കത്തുമായി ദുബൈ നഗരത്തിനുമുകളിലൂടെ പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളില്‍ പറന്നിറങ്ങിയ റിയല്‍ ലൈഫ് അയണ്‍ മാന്‍ കാഴ്ചക്കാരെ അമ്പരപ്പിച്ചിരുന്നു.
കെട്ടിടത്തിനകത്ത് എക്സിബിഷൻ, ഇമേഴ്‌സിവ് തിയറ്റർ തുടങ്ങിയവ സംയോജിപ്പിച്ച് ബഹിരാകാശ സഞ്ചാരം, എകോസിസ്റ്റം, ബയോ എൻജിനീയറിംഗ്, ആരോഗ്യം, ആത്മീയത എന്നീ കാര്യങ്ങൾ വിശദീകരിക്കും. മാലിന്യ സംസ്‌കരണം, പരിസ്ഥിതി, ഭക്ഷ്യസുരക്ഷ, കൃഷി, ജലസേചനം, നഗരാസൂത്രണം തുടങ്ങിയ വിഷയങ്ങളിൽ 50 പ്രദർശനങ്ങളുണ്ട് ഇതിൽ. 10 വയസിന് താഴെയുള്ള കുട്ടികൾക്കായി, തങ്ങളെക്കുറിച്ചും അവരുടെ ചുറ്റുപാടുകളെക്കുറിച്ചും കൂടുതൽ കണ്ടെത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്ന കളിസ്ഥലമായ ഫ്യൂചർ ഹീറോസും സജ്ജീകരിച്ചിരിക്കുന്നു .
www(dot)motf(dot)ae എന്ന വെബ്‌സൈറ്റിലൂടെ ടികറ്റുകള്‍ സ്വന്തമാക്കാം. 145 ദിര്‍ഹമാണ് പ്രവേശന നിരക്ക്. മൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍, 60 കഴിഞ്ഞവര്‍ എന്നിവര്‍ക്കു പുറമേ നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്കും ഒപ്പമുള്ളയാള്‍ക്കും പ്രവേശനം സൗജന്യമാണ്.

.@HHShkMohd: Today we launched a new global landmark in science, innovation and futuristic thinking. The Museum of the Future is the Most Beautiful Building on Earth. pic.twitter.com/8RGGj34Wh3
— Dubai Media Office (@DXBMediaOffice) February 22, 2022
www(dot)motf(dot)ae എന്ന വെബ്‌സൈറ്റിലൂടെ ടികറ്റുകള്‍ സ്വന്തമാക്കാം. 145 ദിര്‍ഹമാണ് പ്രവേശന നിരക്ക്. മൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍, 60 കഴിഞ്ഞവര്‍ എന്നിവര്‍ക്കു പുറമേ നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്കും ഒപ്പമുള്ളയാള്‍ക്കും പ്രവേശനം സൗജന്യമാണ്.
Keywords: Dubai, News, Gulf, Top-Headlines, World, International, Visit, Visitors, UAE, Cash, 'Most Beautiful Building On Earth'; Museum Of Future Opened In Dubai.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.