ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ അപാര്‍ട്ട്‌മെന്റില്‍ എത്തിച്ച് അഞ്ചു തവണ പീഡിപ്പിച്ച കേസിലെ പ്രതി 53കാരിയെ 20 തവണ പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിലും പ്രതി; യുവാവിനെ 6മാസം തടവിനും നാടു കടത്തലിനും ശിക്ഷിച്ച് ദുബൈ പ്രാഥമിക കോടതി

 


ദുബൈ: (www.kvartha.com 27.11.2019) ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ അപാര്‍ട്ട്‌മെന്റില്‍ എത്തിച്ച് അഞ്ചു തവണ പീഡിപ്പിച്ച കേസില്‍ 32 വയസ്സുള്ള നൈജീരിയന്‍ യുവാവിന് ശിക്ഷ വിധിച്ച് ദുബൈ പ്രാഥമിക കോടതി. ആറു മാസം തടവിനും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനുമാണ് കോടതി വിധിച്ചത്. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മേയ് മാസത്തില്‍ 53 വയസ്സുള്ള സെര്‍ബിയന്‍ സ്ത്രീയെ 20 തവണ പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ ഇയാളെ ഒരു വര്‍ഷം തടവിനും നാടുകടത്തലിനും കോടതി ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 33 വയസ്സുള്ള ഉക്രെയിന്‍ സ്വദേശിയായ യുവതിയെ അഞ്ചു തവണ പീഡിപ്പിച്ചെന്ന കേസും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ അപാര്‍ട്ട്‌മെന്റില്‍ എത്തിച്ച് അഞ്ചു തവണ പീഡിപ്പിച്ച കേസിലെ പ്രതി 53കാരിയെ 20 തവണ പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിലും പ്രതി; യുവാവിനെ 6മാസം തടവിനും നാടു കടത്തലിനും ശിക്ഷിച്ച് ദുബൈ പ്രാഥമിക കോടതി

കോടതി രേഖകള്‍ അനുസരിച്ച് ജനുവരിയില്‍ ഒരാഴ്ചയ്ക്കിടെയാണ് രണ്ടു കുറ്റകൃത്യങ്ങളും പ്രതി ചെയ്തത് എന്ന് വ്യക്തമാണ്. ഒരേ ഡേറ്റിങ് ആപ്പ് ഉപയോഗിച്ചായിരുന്നു ഇയാള്‍ യുവതികളെ വശീകരിച്ച് അപാര്‍ട്ട്‌മെന്റില്‍ കൊണ്ടുവന്നത്. ഒരു കഫേയില്‍ വച്ച് കാണാമെന്നായിരുന്നു പ്രതി പറഞ്ഞത്.

പിന്നീട് അത് അയാളുടെ അപാര്‍ട്ട്‌മെന്റിലേക്ക് ആക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. എന്നാല്‍ ഇരകളായ രണ്ടു യുവതികളും തമ്മില്‍ ബന്ധമൊന്നും ഇല്ല. അതേസമയം കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചു. അസുഖമുള്ള വ്യക്തിയാണെന്നും മരുന്ന് കഴിച്ചിരുന്നില്ലെന്നുമാണ് പ്രതി കോടതിയില്‍ പറഞ്ഞത്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഇയാള്‍ക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ കോടതിയെ സമീപിക്കാം.

അതേസമയം ഇരയായ യുവതി കോടതിയില്‍ പറഞ്ഞത് ഇങ്ങനെയാണ്;

'ഞാന്‍ അയാളെ കണ്ടത് സമൂഹമാധ്യമം വഴിയാണ്. പരസ്പരം കാണാമെന്ന് പറഞ്ഞതും അയാളാണ്. ഒരു ടാക്‌സിയില്‍ വന്ന് അയാള്‍ എന്നെ അല്‍ ബര്‍ഷയിലെ അപാര്‍ട്ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് ഒരു സിറിഞ്ച് ഉപയോഗിച്ച് എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു' . അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല. സഹായത്തിനുവേണ്ടി അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അയാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ ഉറക്കെ പാട്ട് വച്ചു. ഇതേതുടര്‍ന്ന് എന്റെ കരച്ചില്‍ പുറത്തേക്ക് കേട്ടില്ല. അവിടെ മുറിയില്‍ വച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. അഞ്ചു തവണ അയാള്‍ പീഡിപ്പിച്ചു. അതിനു ശേഷമാണ് ഫ് ളാറ്റ് വിട്ടുപോകാന്‍ അനുവദിച്ചത്. തുടര്‍ന്ന് യുവതി നേരെ അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും പരാതി നല്‍കുകയും ചെയ്തുവെന്നാണ് കോടതി രേഖകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Molest serving time in Dubai gets only six months for another molest case,Dubai, News, Molestation, Crime, Criminal Case, Jail, Court, Kidnap, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia