ദുബൈ റസ്‌റ്റോറന്റില്‍ ഓര്‍ഡറെടുക്കുന്ന 'മമ്മൂട്ടിയും മോഹന്‍ലാലും'
Oct 10, 2015, 16:19 IST
ദുബൈ: (www.kvartha.com 10.10.2015) ദുബൈറസ്‌റ്റോറന്റില്‍ ഓര്‍ഡറെടുക്കുന്ന 'മമ്മൂട്ടിയും മോഹന്‍ലാലും' ഭക്ഷണം കഴിക്കാനെത്തുന്നവരെ അത്ഭുതപ്പെടുത്തുകയാണ്. മലയാളത്തിലെ മഹാനടന്മാര്‍ മാത്രമല്ല ഓര്‍ഡറെടുക്കുന്നത്. യുവ താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരെ ഈ റസ്‌റ്റോറന്റിലുണ്ട്.
ദുബൈ അല്‍ റിഗയിലെ പാരാമൗണ്ട് റസ്‌റ്റോറന്റാണ് സിനിമാതാരങ്ങളുടെ ശബ്ദം അനുകരിച്ച് ഭക്ഷണം കഴിക്കാനെത്തുന്നവരെ അത്ഭുതപ്പെടുത്തുന്നത്. അതിനൂതനമായ മാര്‍ക്കറ്റിങ് ടെക്‌നിക്കാണ് പാരാമൗണ്ട് റസ്‌റ്റോറന്റില്‍ ഉപയോഗിക്കുന്നത്. റസ്‌റ്റോറന്റ് മാനേജരായ റോണി ജോസഫിന്റേതാണ് ഈ ഐഡിയ. ടി വി ഷോകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും പ്രശസ്തനായ ശരത് ആലപ്പുഴയാണ് റസ്‌റ്റോറന്റില്‍ എത്തുന്നവര്‍ക്ക് വേണ്ടി ഈ പ്രത്യേക പ്രോഗ്രാം അവതരിപ്പിക്കുന്നത്.
ശരത്തും റോണി ജോസഫും സഹപാഠികളാണ് . അനുകരണത്തില്‍ ശരത്തിന്റെ മിടുക്ക് അറിയാവുന്ന റോണി ഒരു റസ്‌റ്റോറന്റ് തുടങ്ങുമ്പോള്‍ ശരത്തിന്റെ കഴിവിനെ ഉപയോഗപ്പെടുത്തണമെന്ന് പണ്ടേ വിചാരിച്ചിരുന്നതാണ്. പിന്നീട് അത് എങ്ങനെ ഉപയോഗിക്കാം എന്നായിരുന്നു ചിന്ത. ഒടുവിലാണ് ഈ ആശയം കിട്ടിയത്. എന്തായാലും സംഭവം ഇപ്പോള്‍ വലിയ ഹിറ്റായി.
തങ്ങളുടെ ഇഷ്ടതാരത്തിന്റെ ശബ്ദവുമായി ഒരാള്‍ വന്ന് ഓര്‍ഡര്‍ എടുക്കുന്നത് ആരും ഇഷ്ടപ്പെട്ടുപോകും. ഏകദേശം ഇരുന്നോറോളം താരങ്ങളുടെ ശബ്ദം താന്‍ അനുകരിക്കുമെന്ന് ശരത് പറഞ്ഞു. അമിതാഭ് ബച്ചന്റെ ശബ്ദത്തില്‍ ഓര്‍ഡര്‍ എടുക്കുന്നതിനെക്കുറിച്ചാണ് ഇരുവരുടേയും അടുത്ത പരിപാടി. മലയാളികളാണ് എന്ന് തോന്നുന്നവരുടെ അടുത്ത് മാത്രമേ മലയാളം സിനിമാ താരങ്ങളെ അനുകരിക്കാറുള്ളൂ. എമിറേറ്റ്‌സ് 24/7 ആണ് രസകരമായ ഈ മാര്‍ക്കറ്റിങ് ടെക്‌നിക്കിനെ വാര്‍ത്തയാക്കിയത്.
Also Read:
പ്രഭാത സവാരിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയയാള്‍ തൂങ്ങിമരിച്ച നിലയില്‍
Keywords: Mohanlal, Mammooty take food orders at this Dubai restaurant,Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.