ദുബൈ വാഹനാപകടത്തിന്റെ ദാരുണ ദൃശ്യങ്ങള്‍ യൂട്യൂബിലിട്ട യുവാവ് അറസ്റ്റില്‍
May 14, 2014, 11:13 IST
ദുബൈ: പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ ദുബൈ വാഹനാപകടത്തിന്റെ ദാരുണ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റിലിട്ട യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. യുവാവിന്റെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. യുവാവ് പോലീസുകാരനല്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രക്ഷാപ്രവര്‍ത്തന സേനയില്‍ ഏര്‍പ്പെട്ടിരുന്ന ആളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് അവര്‍ അറിയിച്ചു.
അപകടത്തില്‍ രക്തത്തില്‍ മുങ്ങിക്കിടക്കുന്ന മൃതദേഹങ്ങളുടേയും പരിക്കേറ്റ് കിടക്കുന്നവരുടേയും ദാരുണദൃശ്യങ്ങളാണ് യുവാവ് മൊബൈലില്‍ പകര്‍ത്തിയത്. ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കുറ്റകരമാണെന്ന് ദുബൈ പോലീസിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. ദുരന്തത്തിനിരയായവരുടെ പരിപാവനത തകര്‍ക്കുന്നതാണ് ഇത്തരം നീക്കങ്ങള്‍. മാത്രമല്ല അവരുടെയും അവരുടെ കുടുംബാംഗങ്ങളുടേയും സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തിനിരയായവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് കൃത്യവിലോപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: Dubai: A man who filmed the aftermath of the tragic Saturday morning bus crash that killed 13 labourers and shared it on social media has been identified and transferred to public prosecution, a Dubai police source said.
Keywords: UAE, Dubai, Accident, Workers, Killed, YouTube, Videos, Arrest,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.