സുഹൃത്തിന്റെ കാറില്‍ നിന്നും 1500 ദിര്‍ഹം മോഷ്ടിച്ച യുവാവ് പിടിയില്‍; കുടുക്കിയത് ക്യാമറ

 


റാസല്‍ ഖൈമ: (www.kvartha.com 10.10.2015) സുഹൃത്തിന്റെ കാറില്‍ നിന്നും 1500 ദിര്‍ഹം മോഷ്ടിച്ച യുവാവ് പിടിയില്‍. റാസല്‍ ഖൈമയിലെ ഒരു ജിമ്മില്‍ വെച്ചാണ് യുവാവിനെ സുഹൃത്ത് കബളിപ്പിച്ചത്. യുവാവിന്റെ ബാഗില്‍ നിന്നും സൂത്രത്തില്‍ കാറിന്റെ കീ കൈക്കലാക്കിയ മോഷ്ടാവ് താഴെയെത്തി കാറില്‍ നിന്നും പണം മോഷ്ടിക്കുകയായിരുന്നു.

പണം നഷ്ടപ്പെട്ട യുവാവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ

അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. എന്നാല്‍ മോഷണക്കുറ്റം ആദ്യം യുവാവ് നിഷേധിച്ചു. അതേസമയം സമീപത്തെ  സിസിടിവി ക്യാമറയില്‍ പതിഞ്ഞ മോഷണം നടത്തിയതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ക്ക് വിനയാകുകയായിരുന്നു.

ഇതോടെ കുറ്റം സമ്മതിയ്ക്കുകയല്ലാതെ യുവാവിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. അതേസമയം ഇരുവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും.
സുഹൃത്തിന്റെ കാറില്‍ നിന്നും 1500 ദിര്‍ഹം മോഷ്ടിച്ച യുവാവ് പിടിയില്‍; കുടുക്കിയത് ക്യാമറ

Also Read:
ദമ്പതികളെ കെട്ടിയിട്ട് 75,000 രൂപയും 3 ലക്ഷം രൂപയുടെ സ്വര്‍ണവും കവര്‍ന്നു; മോഷ്ടാക്കള്‍ കാസര്‍കോട്ടേക്ക് കടന്നതായി സൂചന

Keywords:  Man steals Dh1,500 from friend, He was caught on camera, Police, Arrest, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia