സ്ത്രീധനം വാങ്ങുന്നവര്‍ക്ക് ഇതൊരു പാഠമാകട്ടെ! പിതാവ് മകള്‍ക്ക് മഹറായി ചോദിച്ചത് ഒരു റിയാല്‍

 


റിയാദ്: (www.kvartha.com 01.10.2015) വന്‍ സ്ത്രീധനം വാങ്ങി ധനാഢ്യന്മാരാകുന്നവരുടെ കാലമാണിപ്പോള്‍. എന്നാലിതാ ഇതില്‍ നിന്നും വേറിട്ട ഒരു വാര്‍ത്ത. മകള്‍ക്ക് വിവാഹാലോചനയുമായി സമീപിച്ച യുവാവിനോട് പിതാവ് മഹറായി ചോദിച്ചത് ഒരു റിയാല്‍. വരന്റെ കഷ്ടപ്പാട് ലഘൂകരിക്കുക എന്ന ലക്ഷ്യമാണിതിന് പിന്നിലെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആയിദ് ബിന്‍ സ ഊദ് അല്‍ അസ്മാരി പറഞ്ഞു. വന്‍ തുകകള്‍ മഹറായി വാങ്ങുന്നതിന് എതിരാണിദ്ദേഹം.

സബാ പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. സൗദി അറേബ്യയില്‍ എവിടെയാണീ സംഭവം നടന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നില്ല.

തന്നെ പോലെ മറ്റുള്ളവരും പ്രവര്‍ത്തിക്കണമെന്നും വന്‍ തുകകള്‍ മഹറായി വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും അസ്മാരി പറഞ്ഞു.

ഇന്ത്യയിലെ സ്ത്രീധന സമ്പ്രദായത്തിനു വിപരീതമായി വിവാഹ വേളകളില്‍ സ്ത്രീകള്‍ക്ക് വന് തുക മഹര്‍ ആയി നല്‍കുന്നതാണ് ഗള്‍ഫുരാജ്യങ്ങളിലെ രീതി. പക്ഷെ ഇത് അതിരുവിടുകയും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഒരു പിതാവിന്റെ ഇത്തരത്തിലുള്ള സമീപനം വാര്‍ത്താപ്രാധാന്യം നേടുന്നത്.
സ്ത്രീധനം വാങ്ങുന്നവര്‍ക്ക് ഇതൊരു പാഠമാകട്ടെ! പിതാവ് മകള്‍ക്ക് മഹറായി ചോദിച്ചത് ഒരു റിയാല്‍


SUMMARY:
A Saudi man seeking to marry his relative got a pleasant surprise when her father demanded only SR1 dowry for her wedding.

Keywords: Saudi Arabia, Dowry, Saudi Riyal,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia