മരുഭൂമിയില്‍ യൂറോപ്യനെ പീഡിപ്പിച്ച സംഭവം; പ്രതി കുറ്റക്കാരനെന്ന് പ്രോസിക്യൂഷന്‍

 


ദുബൈ: (www.kvartha.com 26.01.2015) യൂറോപ്യന്‍ യൂണിയനിലെ സ്ത്രീയെ മരുഭൂമിയില്‍ പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായ ജിസിസി അംഗ രാജ്യത്തെ യുവാവ് കുറ്റക്കാരനെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അല്‍ ബയാന്‍ പത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

പ്രതിയുടെ വാഹനത്തില്‍ വെച്ചാണ് തന്നെ ശല്യം ചെയ്തതെന്നാണ് സ്ത്രീ മൊഴി നല്‍കിയത്. തനിക്ക് പരിചയമുള്ള ഇയാള്‍ ഒരു ദിവസം തന്റെ ഒട്ടകങ്ങളെ കാണിച്ചുതരാമെന്ന് പറഞ്ഞ് അയാളുടെ വാഹനത്തില്‍ കയറ്റുകയും മരുഭൂമിയുടെ നടുവിലെത്തിച്ച് തന്നെ ഉപദ്രവിക്കുകയായിരുമെന്നാണ് സ്ത്രീ പരാതിയില്‍ പറയുന്നത്. 

ചെറുത്തുനിന്ന തന്നെ കാലുകൊണ്ടിടിച്ച് വീഴ്ത്തിയതിനുശേഷം പീഡിപ്പിച്ചതെന്നും പറയുന്നു.ക്കുകയായിരുന്നുവെന്നുമാണ് സ്ത്രീ പോലീസിന്‍ നല്‍കിയ പരാതി. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു.

സംഭവത്തിന് ശേഷം നദല്‍ ഷെയ്ബയില്‍ ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ച് സ്ത്രീ ആശുപത്രിയിലേക്ക് പോകുകയും അവിടെവച്ച് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Keywords: man, Accused, Rape, European Union, Court, Youth, Dubai, Media, Report, Woman, Gulf

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia