ദുബൈ മെട്രോ ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍

 


ദുബൈ: ദുബൈ മെട്രോയിലെ ക്ലീനര്‍ ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റിലായി. റഷിദിയ മെട്രോ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. അതേസമയം യുവതിയുടെ കാലില്‍ അബദ്ധത്തില്‍ തട്ടിയതിന് അവരുടെ ചുമലില്‍ പിടിച്ച് മാപ്പ്പറയുകയായിരുന്നു താനെന്നാണ് പ്രതിയുടെ വാദം. നേപ്പാളി യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്.
ദുബൈ മെട്രോ ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ജബേല്‍ അലി സ്റ്റേഷനിലേയ്ക്ക് ഏതിലെ പോകുമെന്ന് ചോദിച്ചാണ് യുവാവ് ജീവനക്കാരിയെ സമീപിച്ചത്. യുവതിയുടെ ഫോണ്‍ നമ്പറും യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ നമ്പര്‍ നല്‍കാന്‍ യുവതി തയ്യാറായില്ല. തുടര്‍ന്ന് ലിഫ്റ്റില്‍ കയറിയ യുവതിയുടെ മാറില്‍ തട്ടി ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ലിഫ്റ്റില്‍ നിന്നുമിറങ്ങിയ യുവതി സുരക്ഷ ജീവനക്കാരെ വിവരമറിയിച്ചതോടെ പോലീസെത്തി ഇയാളെ അറസ്റ്റിലാക്കി.

SUMMARY: A mechanic allegedly touched a woman cleaner’s breast twice in a lift in the Rashidiya metro station and claimed that he had only put his hand on her shoulder while apologising for accidently hitting her leg, the Dubai Criminal Court heard.
Keywords: Gulf, Dubai, Molestation attempt, Rashidiya, Metro station, Cleaner, Indian,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia