Heart Attack | ഹൃദയാഘാതം: ഒമാനില്‍ മലയാളി യുവാവിന് ദാരുണാന്ത്യം


● ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
● ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
● മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.
● ഭാര്യയും മക്കളും ഒമാനിലേക്ക് എത്താനിരിക്കെയാണ് മരണം.
മസ്‌കത്ത്: (KVARTHA) ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവിന് ഒമാനില്‍ ദാരുണാന്ത്യം. തലശ്ശേരി പുന്നോല്‍ സ്വദേശി മുഹമ്മദ് ജസ്ബീര്‍ (33) ആണ് മസ്‌കത്ത് മൊബേലയില്‍ മരിച്ചത്.
ചൊവ്വാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി മൊബേലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. മൊബേലയില്‍ കുടിവെള്ള വിതരണ കമ്പനിയിലെ സെയില്‍സ് സൂപ്പര്‍ വൈസറായി ജോലി ചെയ്ത് വരികയായിരുന്നു.
കുറിച്ചിയില്‍ ആയിഷാ മഹലിലെ ജലാലുദ്ധീന്‍ - ഖദീജാ ദമ്പതികളുടെ മകനാണ്. നഫീസത്തുല്‍ സീബയാണ് ഭാര്യ. മക്കള്‍: ഹെമിന്‍, ഇലാന്‍ തമീം. ഭാര്യയും മക്കളും മസ്‌കത്തിലേക്ക് വരാനൊരുങ്ങുന്ന ദിവസമാണ് ജസ്ബീര്‍ നിര്യാതനായത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.
ദുഃഖകരമായ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക.
A 33-year-old man from Thalassery, Kerala, India, tragically passed away due to a heart attack in Muscat, Oman. He was working as a sales supervisor in a water distribution company. His family was preparing to join him in Oman when this unfortunate incident occurred.
#Oman #HeartAttack #Malayali #Death #Tragedy #ExpatLife