അബുദാബിയില്‍ പാകിസ്ഥാന്‍ സ്വദേശിയുടെ കുത്തേറ്റ് മലയാളി യുവാവ് കൊല്ലപ്പെട്ടു

 


അബുദാബി: (www.kvartha.com 06/02/2015) അബുദാബിയില്‍ പാകിസ്ഥാന്‍ സ്വദേശിയുടെ കുത്തേറ്റ് മലയാളി യുവാവ് കൊല്ലപ്പെട്ടു. മുസഫയിലെ താമസസ്ഥലത്തുവെച്ചാണ് സംഭവം.

പത്തനാപുരം കലഞ്ഞൂര്‍ സെന്റ് ജോര്‍ജ് വലിയപള്ളിക്കു സമീപം പള്ളിക്കിഴക്കേതില്‍ രാജുവിന്റെ മകന്‍ രഞ്ജു(27)വാണു മരിച്ചത്. അറേബ്യന്‍ അമേരിക്കന്‍ ടെക്‌നോളജി (അരാംടെക്) കമ്പനിയിലെ വെയര്‍ഹൗസ് അസിസ്റ്റന്റായിരുന്ന രഞ്ജു ഉച്ചഭക്ഷണത്തിനുശേഷം ഉറങ്ങുന്നതിനിടെയാണു സംഭവം.

രഞ്ജുവിന്റെ സഹപ്രവര്‍ത്തകനും തൊടുത്ത മുറിയിലെ താമസക്കാരനുമായിരുന്ന പാക്ക് സ്വദേശി ഹുസൈന്‍ ആണ് അടുക്കളയില്‍ നിന്നു കത്തിയെടുത്തു കൊണ്ടുവന്ന് പ്രകോപനമില്ലാതെ ഉറങ്ങിക്കിടക്കുകയായിരുന്ന രഞ്ജുവിനെ കുത്തിയത്. അക്രമത്തിനുശേഷം ഇയാള്‍ കുത്തിയ കത്തി വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഹുസൈനെ ബന്ധുക്കള്‍ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

അതേസമയം ഹുസൈന് മാനസിക രോഗമുള്ളതായാണ് കൂടെ താമസിക്കുന്നവര്‍ പറയുന്നത്. പലപ്പോഴും ഇയാള്‍ മുറിയിലിരുന്ന് കരായാറുണ്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. രണ്ടു മാസത്തെ അവധി കഴിഞ്ഞു കഴിഞ്ഞ ഞായറാഴ്ചയാണു ഹുസൈന്‍ നാട്ടില്‍ നിന്നു മടങ്ങിയെത്തിയത്.

കമ്പനിയില്‍ ഹെല്‍പറായി ജോലി ചെയ്യുന്ന ഹുസൈന്‍ മുറിയില്‍ ബന്ധുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു. അവിടെ നിന്നും പുറത്തുവന്ന ശേഷമാണ് ഉറങ്ങിക്കിടന്ന രഞ്ജുവിനെരഞ്ജുവിന്റെ മൃതദേഹം അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.   പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
അബുദാബിയില്‍ പാകിസ്ഥാന്‍ സ്വദേശിയുടെ കുത്തേറ്റ് മലയാളി യുവാവ് കൊല്ലപ്പെട്ടു
സംഭവത്തെ കുറിച്ച് അബുദാബി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി രഞ്ജു അരാം ടെക്കില്‍ ജോലി ചെയ്തുവരുന്നു. ഗള്‍ഫിലുണ്ടായിരുന്ന രഞ്ജുവിന്റെ ഭാര്യ റോബിയ മൂന്നു മാസം മുന്‍പാണു നാട്ടിലേക്ക് മടങ്ങിയത്.

ഇവര്‍ നാലു മാസം ഗര്‍ഭിണിയാണ്. പിതാവ്: വലിയപള്ളിക്കു സമീപം പള്ളിക്കിഴക്കേതില്‍ രാജു. ഭാര്യ: കലഞ്ഞൂര്‍ കാഞ്ഞിരമുകള്‍ മുട്ടത്ത് പുതിയവീട്ടില്‍ റോബിയ. സഹോദരന്‍: സഞ്ജു (കുവൈത്ത്).

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കയ്യൂര്‍ സമരസേനാനി കുറുവാടന്‍ നാരായണന്‍ നായര്‍ അന്തരിച്ചു
Keywords: Ranju, Abu Dhabi, Pakistan, Natives, Dead Body, Hospital, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia