കുവൈതില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ അധ്യാപിക മരിച്ചു
May 1, 2021, 09:55 IST
കുവൈത് സിറ്റി: (www.kvartha.com 01.05.2021) കുവൈതില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ അധ്യാപിക മരിച്ചു. കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ വലിയാറമ്പത്ത് സബീഹിന്റെ ഭാര്യ ഖദീജ ജസീല (31) ആണ് മരിച്ചത്. കുവൈതിലെ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലിക്കവെയായിരുന്നു അന്ത്യം. കുവൈത് ഇന്ത്യന്‍ ലേണേഴ്‌സ് അകാദമിയിലെ മലയാളി അധ്യാപികയായിരുന്നു.
വട്ടോളി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ഉസ്മാന്റെയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ജമീല ഉസ്മാന്റെയും മകളാണ്. മക്കള്‍ - ഇഷാല്‍ ഫാത്തിമ, ഇഹ്‌സാന്‍ സബീഹ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.