വീട്ടു വേലക്കാരികള്‍ 43,000 റിയാല്‍ പിഴ ഒടുക്കാന്‍ കോടതി ഉത്തരവ്
Jan 21, 2014, 15:00 IST
റിയാദ്: കരാര്‍ തീരുന്നതിന്റെ മുമ്പേ സ്വദേശത്തേക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ട ശ്രീലങ്കന്‍ വംശജരായ മൂന്ന് വീട്ടു ജോലിക്കാരികള്‍ സ്‌പോണ്‍സര്‍മാര്‍ക്ക് 43,000 റിയാല്‍ പിഴ കൊടുക്കണമെന്ന് റിയാദ് ശരീഅത്ത് കോടതി ഉത്തരവിട്ടു. വീട്ടു വേലക്ക് വേണ്ടി അവരെ കൊണ്ടു വരാനും താമസ രേഖകല്‍ ശരിയാക്കാനും മറ്റും സ്‌പോണ്‍സര്‍മാര്‍ക്ക് ചെലവഴിക്കേണ്ടി വന്ന തുകയാണു പിഴയായി നല്‍കാന്‍ വിധിയായത്.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് മാത്രം സഊദിയിലെത്തിയ ജോലിക്കാരികള്‍ തങ്ങളുടെ സ്‌പോണ്‍സര്മാരുടെ കൂടെ തുടരാന്‍ വിസമ്മതിക്കുകയും നാട്ടിലേക്ക് തന്നെ തിരിച്ചയക്കണം എന്നു നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു. കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കാന്‍ വേണ്ടി പോലീസ് വിഭാഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 'ഗാര്‍ഹിക ജോലി വ്യവഹാര കേന്ദ്രം ' ജോലിക്കാരികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കിയെങ്കിലും നാട്ടിലേക്കു തിരിച്ച് പോകണം എന്ന് അവര്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ പോലീസ് കേസ് കോടതിക്കു കൈമാറുകയായിരുന്നു. നിലവിലുള്ള സ്‌പോണ്‍സറെ സ്വീകാര്യമല്ലെങ്കില്‍ മറ്റൊരു സ്‌പോണ്‍സര്‍ക്കു സ്‌പോണ്‍സര്‍ഷിപ്പ് കൊടുക്കാനുള്ള നിര്‍ദേശവും വേലക്കാരികള്‍ തള്ളുകയായിരുന്നു. തല്‍ക്കാലം തടങ്കലില്‍ വെച്ചിരിക്കുന്ന ജോലിക്കാരികള്‍ക്ക്, കോടതി നിര്‍ദേശിച്ച തുക സ്‌പോണ്‍സര്‍ക്ക് കൈ മാറിയാലേ സ്വദേശത്തേക്ക് മടങ്ങാന്‍ സാധിക്കൂ.
കഴിഞ്ഞ ഒക്ടോബറില്‍ നിലവില്‍ വന്ന ഗാര്‍ഹിക ജോലി നിയമ പ്രകാരം, മതിയായ കാരണമില്ലാതെ ഒരു ജോലിക്കാര്‍ക്കും കരാര്‍ കാലാവധിക്കു മുമ്പേ തങ്ങളുടെ ജോലി ഉപേക്ഷിക്കാന്‍ അവകാശമില്ല. ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പുതിയ നിയമം വ്യവസ്ഥ വെക്കുന്നുണ്ട്. ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധ അവധി, മാസ ശമ്പളത്തില്‍ ക്യത്യത പാലിക്കല്‍, മെച്ചപ്പെട്ട താമസ സൗകര്യം, ചുരുങ്ങിയത് ദിവസവും ഒമ്പത് മണിക്കൂര്‍ വിശ്രമം, അവധി വേതനം, ജോലി അവസാനിപ്പിക്കുമ്പോഴുള്ള തുക എന്നിവ ലഭ്യാക്കല്‍ സ്‌പോണ്‍സര്‍ക്കു നിര്‍ബന്ധമാണ്. കരാറില്‍ പറയാത്ത ഒരു ജോലിയും ചെയ്യാന്‍ ജോലിക്കാരനോട് കല്‍പ്പിക്കാന്‍ സ്‌പോണ്‍സര്‍ക്ക് അധികാരമുണ്ടായിരിക്കുകയും ഇല്ല. കരാറുകളില്‍ ലംഘനം നടത്തിയാല്‍ റിക്രൂട്ട്‌മെന്റ് നിരോധനവും പിഴയും സ്‌പോണ്‍സര്‍ക്ക് നേരിടേണ്ടി വരും.
-ജിഹാദുദ്ദീന്‍
SUMMARY: Riyadh Shareeath court ordered three Srilankan house maids have to pay 43000 Saudi riyals as the penalty to their sponsors for quitting job. Its the cost of the sponsors, they have spent to recruit and procurement of residency permits . Maids were arrived in kingdom just before few months but refused to continue with the sponsors. even they rejected the directions of domestic servant affairs center at Riyadh police. so police referred the case to court. now they are under the custody of center and can release only after pay the penalty.
According to the new Saudi house labor law, one cannot quit the job without any genuine reason, before the end of period of his contract. And also sponsors have to keep many regulations with the employees, as like, weekend, accurate salary, best accommodation, minimum rest of 9 hours, vacation salary, end of service benefits . If the sponsor fails to keep the law and regulations , government can ban them from recruitment and also can levy penalty.
Keywords: Maids asked to pay sponsors SR 43000 for quitting job, house maid. Saudi . Riyadh. Shareeath court, labor court, penalty, labor law, nitaqath, nitaqaath. iqama,. kafeel, sponsor, jawazath, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.