ഒമാനില്‍ പ്രവാസി യുവതിക്ക് സഹപ്രവര്‍ത്തകരുടെ ക്രൂര പീഡനം; നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് മക്കളുടെ നിവേദനം
Jun 21, 2016, 15:57 IST
മധുരൈ : (www.kvartha.com 21.06.2016) ഒമാനില്‍ പ്രവാസി യുവതിക്ക് ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ ക്രൂര പീഡനം. തമിഴ്‌നാട് സ്വദേശിനി മേഖലയെയാണ് ഒമാനിലെ ജോലി സ്ഥലത്തുവെച്ച് സഹപ്രവര്‍ത്തകര്‍ ക്രൂരമായി പീഡിപ്പിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് മേഖലയുടെ മക്കള്‍ മാതാവിനെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് നിവേദനം നല്‍കി.
മേഖലയുടെ മക്കളായ അഭിനയ(13), രാഹുല്‍(11) എന്നിവരാണ് സഹായ അഭ്യര്‍ത്ഥനയുമായി ജില്ലാ കളക്ടര്‍ വീര രാഘവ റാവുവിനെ സമീപിച്ചത്.
വാഹനാപകടത്തില്‍ മേഖലയുടെ ഭര്‍ത്താവിന് പരിക്കേല്‍ക്കുകയും ഒരു കാല്‍
നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ മൂന്ന് മാസം മുന്‍പ് മേഖല ജോലിക്കായി ഒമാനിലേക്ക് പോയത്. മക്കളെ മുത്തശ്ശിയോടൊപ്പമാക്കിയാണ് ജീവിതം പച്ചപിടിപ്പിക്കാനായി മേഖല ഗള്‍ഫിലേക്ക് പറന്നത്.
മേഖല അടുത്തിടെ വീട്ടിലേക്ക് ഫോണ്‍ചെയ്തപ്പോള്‍ തന്നെ സഹപ്രവര്‍ത്തകര്‍ നിരന്തരം ഉപദ്രവിക്കുകയാണെന്നും പട്ടിണിക്കിട്ട് പീഡിപ്പിക്കുകയാണെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് അമ്മയെ തിരിച്ച് നാട്ടിലെത്തിക്കാന്‍ മക്കള്‍ ഭരണകൂടത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്. ജില്ലാ കലക്ടര്‍ മേഖലയെ നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Also Read:
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: കേസ് അന്വേഷണം രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
Keywords: Oman, Muscat, Gulf, Mother, District Collector, Children, Husband, Vehicles, Accident, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.