ദുബൈ: (www.kvartha.com 07/02/2015) ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മലയാളി എന്ന പട്ടികയില്‍ ഇടംനേടിയിരിക്കയാണ് വ്യവയായിയായ എം എ യൂസുഫലി. ചൈന്‍ ആസ്ഥാനമായ ഹുരൂണ്‍ മാസികയാണ് 2015 ലെ ആഗോള സമ്പന്നരുടെ പട്ടികയില്‍ യൂസുഫ് അലിയുടെ പേര് ഉള്‍പെടുത്തിയത്.
20,000 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് മേധാവിയായ എം എ യൂസുഫലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ സമ്പന്നരില്‍ 14ാംസ്ഥാനത്താണ് അദ്ദേഹത്തിന്റെ പേര് ഉള്‍പെടുത്തിയിരിക്കുന്നത്. ആഗോളപട്ടികയില്‍ 330 ാം സ്ഥാനത്തും അദ്ദേഹം എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 954 ാം സ്ഥാനത്തായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.
അതേസമയം ഇന്ത്യയില്‍ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന നിലയില്‍ ഒന്നാം സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നിലനിര്‍ത്തി. 1.2 ലക്ഷം കോടി രൂപയുമായാണ് മുകേഷ് അംബാനി സ്ഥാനം നിലനിര്‍ത്തിയത്. സണ്‍ഫാര്‍മയുടെ ദിലീപ് സംഗ്വി തൊട്ടുപിന്നിലുണ്ട്. 1.02 ലക്ഷം കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. മൂന്നും നാലും സ്ഥാനത്ത് പല്ലോണ്‍ജി മിസ്റ്റ്രിയും അസിം പ്രേംജിയുമാണുള്ളത്.
മലയാളി കോടീശ്വരന്‍മാരുടെ പട്ടികയില്‍ കല്യാണ്‍ ജ്വല്ലറി ഉടമ ടി എസ് കല്യാണരാമന്‍ (9,000 കോടി), മുത്തൂറ്റ്‌ജോര്‍ജ്ജ് (6,600 കോടി), ജോയ് ആലുക്കാസ് (6,000 കോടി രൂപ) എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. ആഗോള പട്ടികയില്‍ കല്യാണരാമന്‍ 1264ഉം, മുത്തൂറ്റ് ജോര്‍ജ്ജ് 1759 ഉം, ജോയ് ആലുക്കാസ് 1911 ഉം സ്ഥാനത്തുമാണ്. കുമാര്‍ ബിര്‍ല (60,000 കോടി), ഗൗതംഅദാനി (28,800 കോടി), ശിവ്‌നാടാര്‍ (66,000 കോടി), ഡാബര്‍ ചെയര്‍മാന്‍ ആനന്ദ്ബര്‍മ്മന്‍ (34,800 കോടി), സുനില്‍ മിത്തല്‍ (60,000 കോടി) എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖര്‍. 6,000 കോടി രൂപയിലേറെ സമ്പത്തുള്ള ഇന്ത്യന്‍ സമ്പന്നരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഇന്ത്യക്ക് വെളിയിലുള്ള സമ്പന്നരില്‍ ഒന്നാം സ്ഥാനത്ത് എസ് പി ഹിന്ദുജയും രണ്ടാം സ്ഥാനത്ത് ലക്ഷ്മി മിത്തലുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അതേസമയം ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നന്‍ മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന് 8,600 കോടി ഡോളറിന്റെ സമ്പാദ്യമുണ്ടെന്ന് ഹുറൂണ്‍ റിപോര്‍ട്ട് ചെയ്യുന്നു.
രണ്ടാംസ്ഥാനക്കാരനായ മെക്‌സിക്കോയിലെ കാര്‍ലോസ്സ് ലിമ്മിന് 8,300 കോടി ഡോളറും മൂന്നാംസ്ഥാനത്തുള്ള വാറന്‍ബഫറ്റിന് 7,600 കോടി ഡോളറിന്റെ ആസ്തിയുമാണുള്ളത്. ബ്രിട്ടനെയും റഷ്യയെയും മറികടന്നാണ് കോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനമായിരുന്നു. ബ്രിട്ടനായിരുന്നു ഇന്ത്യയ്ക്ക് മുന്നില്‍ സ്ഥാനം പിടിച്ചത്.
ഹുറൂണ്‍ റിപോര്‍ട്ട് പ്രകാരം ആഗോളതലത്തിലുള്ള 2,089 മഹാകോടീശ്വരന്മാരില്‍ 97 പേരും
ഇന്ത്യക്കാരാണ്.
അതില്‍ 41 പേര്‍ പരമ്പരാഗതമായി സമ്പന്നരാണെന്നും അവശേഷിക്കുന്ന 56 പേര്‍ സ്വപ്രയത്‌നത്താല്‍ കോടീശ്വരന്മാരായവരാണെന്നും റിപോര്‍ട്ട് ചെയ്യുന്നു. സ്വപ്രയത്‌നത്താല്‍ സമ്പന്നയായ ഏക ഇന്ത്യന്‍ വനിതയാണ് ബയോകോണ്‍ ഉടമ കിരണ്‍ മജുംദാര്‍.

Keywords: M.A. Yousafali,Dubai, Malayalees, Mukesh Ambani, Alukkas Group, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.