ദുബൈ: അറേബ്യന്‍ ബിസിനസ് മാസിക തയ്യാറാക്കിയ സമ്പന്നരുടെ പട്ടികയില്‍ മലയാളി വ്യവസായി എം.എ.യൂസഫലിക്ക് നാലാം സ്ഥാനം. നോര്‍ക്ക റൂട്ട്സ് ചെയര്‍മാനും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയക്ടറുമാണ് യൂസഫലി. ഗള്‍ഫ് നാടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായികളെ കുറിച്ച് പഠിച്ച ശേഷമാണ് അറേബ്യന്‍ ബിസിനസ് മാസിക സമ്പന്നരുടെ പട്ടിക തയ്യാറാക്കിയത്. 11,000 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. ഏറ്റവും സമ്പന്നരായ മലയാളികളുടെ പട്ടികയില്‍ ഒന്നാമതായാണ് എം.എ.യൂസഫലിയുടെ സ്ഥാനം.
ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്മാന് മിക്കി ജഗതിയനിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 22,500 കോടി രൂപയാണ് ജഗതിയാനിയുടെ ആസ്തി. ഭക്ഷ്യോത്പന്ന രംഗത്തെ പ്രമുഖ ബ്രാന്‍ഡ് ആയ ഇഫ്കോ ഗ്രൂപ്പിന്റെ ചെയര്മാന് ഫിറോസ് അല്ലാനയാണ് ഏറ്റവും സമ്പന്നനായ രണ്ടാമത്തെ ഇന്ത്യക്കാരന്.
കാത്തരിയ ഹോള്ട്രിങ്സ് ചെയര്മാന് രഘുവിന്ദര്‍ കത്താരിയയാണ് സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. അറേബ്യന്‍ ബിസിനസ് മാസികയുടെ സമ്പന്നരുടെ പട്ടികയില്‍ ഇതാദ്യമായാണ് ഒരു മലയാളി ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ എത്തുന്നത്. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിട്ടിന്റെ കണക്കുകളനുസരിച്ച് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് എം.എ.യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ്.
Key Words: M A Yusufali ,Fourth richest indian , Gulf, Lulu Group, Lulu , NRI businessman, UAE., NABARD , Managing Director, EMKE Group, Yusuf Ali MA, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.