Large shark | കുവൈതില്‍ കടലില്‍ കൂറ്റന്‍ സ്രാവിന്റെ സാന്നിധ്യം; ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍

 


കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ സബാഹ് അല്‍ അഹ്മദ് ഏരിയയിലെ കടലില്‍ കൂറ്റന്‍ സ്രാവിന്റെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍. ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷന്‍സ് റൂമില്‍ ഇതുസംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ഇവിടെ നിന്നുള്ള ദൃശ്യവും അധികൃതര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ട് വഴി പുറത്തുവിട്ടിട്ടുണ്ട്.

Large shark | കുവൈതില്‍ കടലില്‍ കൂറ്റന്‍ സ്രാവിന്റെ സാന്നിധ്യം; ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍

സബാഹ് അല്‍ അഹ്മദ് ഏരിയയുടെ പരിസര പ്രദേശങ്ങളിലെ ബീചുകള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സെക്യൂരിറ്റി മീഡിയ ഡിപാര്‍ട്‌മെന്റ് ട്വീറ്റ് ചെയ്തു.

Keywords: Large shark in Kuwait waters, beachgoers warned, Kuwait, News, Sea, Fish, Warning, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia