കുവൈറ്റില്‍ 55 കഴിഞ്ഞ വീട്ടമ്മമാര്‍ക്ക് മാസം തോറും 7,250 ദിര്‍ഹം നല്‍കും

 


ADVERTISEMENT

മനാമ: കുവൈറ്റില്‍ 55 വയസ് കഴിഞ്ഞ, തൊഴിലില്ലാത്ത വീട്ടമ്മമാര്‍ക്ക് സര്‍ക്കാര്‍ മാസം തോറും 5590 കുവൈറ്റ് ദിനാര്‍ (7,250 ദിര്‍ഹം) നല്‍കും. ഏതാണ്ട് 7000ത്തോളം സ്ത്രീകളാണ് ഈ ആനുകൂല്യത്തിനായി സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ ജോലിയുണ്ടെന്ന കാരണത്താല്‍ പത്ത് ശതമാനം പേരുടെ അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു.

അടുത്തയാഴ്ച മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. ഭര്‍ത്താക്കന്മാര്‍ സമ്പാദ്യമുള്ളവരാണെങ്കിലും സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക കുവൈറ്റ് സാമൂഹ്യക്ഷേമ മന്ത്രാലയ സെക്രട്ടറി മുനീറ അല്‍ ഫദ്‌ലി പറഞ്ഞു. വിവാഹമോചിതരായ സ്ത്രീകള്‍ക്ക് വാടകയിനത്തില്‍ ലഭിക്കുന്ന തുകയില്‍ 50 ശതമാനം വര്‍ദ്ധനവുണ്ടായതായും സെക്രട്ടറി അറിയിച്ചു. 100 കുവൈറ്റ് ദീനാറിന് പകരം 150 ദീനാറാകും ഇത്തരത്തില്‍ വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ലഭിക്കുക. അഞ്ച് കുട്ടികളുള്ള വിവാഹമോചിതരായ സ്ത്രീകള്‍ക്ക് 900 കുവൈറ്റ് ദീനാര്‍ (11,700 ദിര്‍ഹം) മാസം തോറും ലഭിക്കും.

കുവൈറ്റില്‍ 55 കഴിഞ്ഞ വീട്ടമ്മമാര്‍ക്ക് മാസം തോറും 7,250 ദിര്‍ഹം നല്‍കും
SUMMARY: Kuwait has decided to lavish KD559 (Dh7,250) a month to each unemployed housewife aged at least 55 years even if her husband is rich within a new social security law that also includes a massive increase in aid for divorced women.

Keywords: Gulf news, Kuwait, Decided, Lavish, KD559 (Dh7,250), Month, Unemployed, Housewife, 55 years, Husband, Social security law, Massive increase, Divorced women.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia