കുവൈത്തില്‍ പൊതു തെരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ടിന്

 


കുവൈത്തില്‍ പൊതു തെരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ടിന്
കുവൈറ്റ് സിറ്റി: കുവൈത്ത് ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ടിനു നടക്കും. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാരക് അല്‍ സബിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 50 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ്. കുവൈറ്റ് ട്രാന്‍സ്പരന്‍സി സൊസൈറ്റി തെരഞ്ഞെടുപ്പു നിരീക്ഷകരാകും. ആഭ്യന്തര, വാര്‍ത്താ വിതരണ മന്ത്രാലയങ്ങളുടെ സഹായം ഇവര്‍ക്കു ലഭ്യമാക്കും.
കുവൈത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ഡിസംബര്‍ ആദ്യ വാരമാണു പാര്‍ലമെന്റ് പിരിച്ചു വിട്ടത്. പാര്‍ലമെന്റ് പിരിച്ചുവിട്ട ശേഷം 60 ദിവസത്തിനകം തെരഞ്ഞെടുപ്പു നടത്തണമെന്നാണു ഭരണഘടന അനുശാസിക്കുന്നത്.

English Summary
Kuwait City: Kuwait will hold parliamentary elections on February 2, official media reported on Sunday, the fourth poll in under six years for the OPEC Gulf state seeking stability. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia