ജോലിയും ഭക്ഷണവുമില്ല, കൊടിയ വേനലിലും കിടപ്പ് ടെറസില്‍; സജീവ് രാജനെന്ന പ്രവാസിക്കും ചിലത് പറയാനുണ്ട്
Nov 21, 2016, 14:17 IST
അജ്മാന്‍: (www.kvartha.com 21.11.2016) ജോലിയും വരുമാനവുമില്ല. മതിയായ ഭക്ഷണമില്ല. വെയിലും മഞ്ഞുമേറ്റ് കഴിഞ്ഞ എട്ട് മാസമായി പ്രവാസിയായ സജീവ് രാജന്റെ കിടപ്പ് അജ്മാനിലെ ആറ് നില കെട്ടിടത്തിന് മുകളിലാണ്.
ഷാര്‍ജയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്നു സജീവ് രാജന്‍. 236 ദിവസമായി ഇദ്ദേഹം ടെറസിലാണ് താമസം. ഒരു കണ്ണില്ലാത്ത സജീവ് രാജന് നാടായ കൊല്ലത്തേയ്ക്ക് മടങ്ങണമെന്നുണ്ട്. എന്നാല്‍ തൊഴിലുടമ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിരിക്കുന്നതിനാല്‍ ഇദ്ദേഹത്തിന് നാട്ടിലേയ്ക്ക് മടങ്ങാനുമാകുന്നില്ല.
അയല്‍ വാസികളായ ചില കടയുടമകളുടേയും ചില കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളുടേയും കാരുണ്യത്തിലാണിപ്പോള്‍ ഇദ്ദേഹം കഴിയുന്നത്.
ദയവായി തന്നെ നാട്ടിലേയ്ക്ക് അയക്കണമെന്നും അല്ലെങ്കില്‍ താനവിടെ കിടന്ന് മരിക്കുമെന്നും സജീവ് പറയുന്നു. ഖലീജ് ടൈംസ് ലേഖകനാണ് സജീവിന്റെ ദുരിതം വായനക്കാരിലേയ്ക്ക് എത്തിച്ചത്.
രണ്ട് വര്‍ഷത്തോളം ഇദ്ദേഹം കമ്പനി നല്‍കിയ താമസസൗകര്യത്തില്‍ കഴിഞ്ഞു. മാര്‍ച്ച് 11നാണ് അദ്ദേഹത്തിന്റെ കോണ്‍ ട്രാക്റ്റ് അവസാനിച്ചത്. മാസം 900 ദിര്‍ഹത്തിനായിരുന്നു ജോലി.
എന്നാല്‍ നാട്ടില്‍ വൃദ്ധരായ മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളുമുള്ള സജീവിന് ഈ പണം ഒന്നിനും തികയുമായിരുന്നില്ല. തുടര്‍ന്നാണിദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ തൊഴിലുടമ ശമ്പളം നല്‍കാതിരിക്കുകയും പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുകയും ചെയ്തു.
ഷാര്‍ജ ഇമിഗ്രേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ സജീവ് പരാതി നല്‍കി. അതിലും തൊഴിലുടമ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് സജീവ് പറയുന്നു. താന്‍ കടന്നുകളഞ്ഞുവെന്ന് സ്ഥാപിക്കാനാണ് തൊഴിലുടമയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
SUMMARY: An Indian man has been living on the terrace of a building for more than eight months without proper food just because his employer has not returned his passport after settling his dues.
Keywords: Gulf, UAE, Ajman, Sharjah, Indian,
ഷാര്‍ജയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്നു സജീവ് രാജന്‍. 236 ദിവസമായി ഇദ്ദേഹം ടെറസിലാണ് താമസം. ഒരു കണ്ണില്ലാത്ത സജീവ് രാജന് നാടായ കൊല്ലത്തേയ്ക്ക് മടങ്ങണമെന്നുണ്ട്. എന്നാല്‍ തൊഴിലുടമ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിരിക്കുന്നതിനാല്‍ ഇദ്ദേഹത്തിന് നാട്ടിലേയ്ക്ക് മടങ്ങാനുമാകുന്നില്ല.
അയല്‍ വാസികളായ ചില കടയുടമകളുടേയും ചില കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളുടേയും കാരുണ്യത്തിലാണിപ്പോള്‍ ഇദ്ദേഹം കഴിയുന്നത്.
ദയവായി തന്നെ നാട്ടിലേയ്ക്ക് അയക്കണമെന്നും അല്ലെങ്കില്‍ താനവിടെ കിടന്ന് മരിക്കുമെന്നും സജീവ് പറയുന്നു. ഖലീജ് ടൈംസ് ലേഖകനാണ് സജീവിന്റെ ദുരിതം വായനക്കാരിലേയ്ക്ക് എത്തിച്ചത്.
രണ്ട് വര്‍ഷത്തോളം ഇദ്ദേഹം കമ്പനി നല്‍കിയ താമസസൗകര്യത്തില്‍ കഴിഞ്ഞു. മാര്‍ച്ച് 11നാണ് അദ്ദേഹത്തിന്റെ കോണ്‍ ട്രാക്റ്റ് അവസാനിച്ചത്. മാസം 900 ദിര്‍ഹത്തിനായിരുന്നു ജോലി.
എന്നാല്‍ നാട്ടില്‍ വൃദ്ധരായ മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളുമുള്ള സജീവിന് ഈ പണം ഒന്നിനും തികയുമായിരുന്നില്ല. തുടര്‍ന്നാണിദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ തൊഴിലുടമ ശമ്പളം നല്‍കാതിരിക്കുകയും പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുകയും ചെയ്തു.
ഷാര്‍ജ ഇമിഗ്രേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ സജീവ് പരാതി നല്‍കി. അതിലും തൊഴിലുടമ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് സജീവ് പറയുന്നു. താന്‍ കടന്നുകളഞ്ഞുവെന്ന് സ്ഥാപിക്കാനാണ് തൊഴിലുടമയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
Keywords: Gulf, UAE, Ajman, Sharjah, Indian,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.