ദുബൈയിലെ ഇരട്ട മരണം കൊലപാതകവും ആത്മഹത്യയും; ഇന്ത്യന്‍ പെണ്‍കൊടിയെ കൊലപ്പെടുത്തി പാക് കാമുകന്‍ തീകൊളുത്തി ജീവനൊടുക്കി
Oct 7, 2015, 20:15 IST
ദുബൈ: (www.kvartha.com 07.10.2015) ദുബൈയിലെ റെസിഡന്‍ഷ്യല്‍ അപാര്‍ട്ട്‌മെന്റിലുണ്ടായ ഇരട്ട മരണങ്ങളില്‍ ഒന്ന് കൊലപാതകവും ഒന്ന് ആത്മഹത്യയുമായിരുന്നുവെന്ന് വ്യക്തമാകുന്ന സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
തിങ്കളാഴ്ചയാണ് ദുബൈയിലെ ഫ്‌ലാറ്റില്‍ നിന്നും കത്തിക്കരിഞ്ഞ രണ്ട് മൃതദേഹങ്ങള്‍ പോലീസിന് ലഭിച്ചത്. അഗ്‌നിബാധയില്‍ ഫ്‌ലാറ്റിലെ മുറിയും കത്തിയമര്‍ന്നിരുന്നു. 14 വയസുള്ളവരുടേതാണ് മൃതദേഹങ്ങള്‍.
ഇരുവരും വിദ്യാര്‍ത്ഥികളാണ്. പെണ്‍കുട്ടി ഇന്ത്യക്കാരിയും ആണ്‍കുട്ടി പാക്കിസ്ഥാനിയുമാണ് അല്‍ ഹം റിയാഹ് അപാര്‍ട്ട്‌മെന്റിലാണ് ദുരന്തമുണ്ടായത്. ഞായറാഴ്ച വൈകിട്ട് 3.50ഓടെയായിരുന്നു അഗ്‌നിബാധയെ കുറിച്ച് പോലിസിന് വിവരം ലഭിച്ചത്.
പെണ്‍കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്ത് അപാര്‍ട്ട്‌മെന്റിലെത്തിയ കാമുകന്‍ പെണ്‍കുട്ടിയുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കത്തിക്ക് കുത്തിക്കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ ദേഹത്തും സ്വന്തം ശരീരത്തിലും മണ്ണെണ്ണയൊഴിച്ച ശേഷം കാമുകന്‍ തീകൊളുത്തുകയായിരുന്നുവെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്.
അതേസമയം കേസന്വേഷണം പ്രോസിക്യൂഷന് കൈമാറി.
SUMMARY: Shocking details have emerged two days after a girl and a boy died in a flat fire in Dubai.
Keywords: UAE, Dubai, Fire, Couples,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.