ഇസ്രയേല്‍ കുടിയേറ്റക്കാര്‍ ഫലസ്തീനിയുടെ വീടിന് തീയിട്ടു; പിഞ്ചുകുഞ്ഞ് വെന്തുമരിച്ചു, മാതാപിതാക്കളും സഹോദരനും ഗുരുതരാവസ്ഥയില്‍

 


വെസ്റ്റ്ബാങ്ക്: (www.kvartha.com 01.08.2015) ഇസ്രയേല്‍ കുടിയേറ്റക്കാര്‍ ഫലസ്തീനിയുടെ വീടിന് തീയിട്ടു. സംഭവത്തില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 18 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് വെന്തുമരിച്ചു. അലി സാദ് എന്ന ആണ്‍കുഞ്ഞാണ് അക്രമികളുടെ പ്രതികാരത്തില്‍ ദാരുണമായി വെന്തുമരിച്ചത്. 75 ശതമാനം പൊള്ളലേറ്റ മാതാപിതാക്കളും നാലുവയസുള്ള സഹോദരനും ഗുരുതരാവസ്ഥയില്‍.

വ്യാഴാഴ്ച  അര്‍ധരാത്രിയോടെയാണ് ഇസ്രയേല്‍ കുടിയേറ്റക്കാര്‍ വെസ്റ്റ് ബാങ്കിലെ ദുമ ഗ്രാമത്തിലെ ഫലസ്തീനികള്‍ താമസിക്കുന്ന രണ്ടു വീടുകള്‍ക്ക് തീയിട്ടത്. സംഭവസമയത്ത് അനധികൃത കുടിയേറ്റക്കാര്‍  ഉറങ്ങിക്കിടക്കുകയായിരുന്നു. വീടിന്റെ ചുവരില്‍ അക്രമികള്‍ 'പ്രതികാരം' 'മിശിഹ നീണാല്‍ വാഴട്ടെ' എന്ന് ഹീബ്രു ഭാഷയില്‍ എഴുതിവെക്കുകയും ചെയ്തതായി ബി.ബി.സി റിപോര്‍ട്ട് ചെയ്തു. തീവെച്ച വീടുകളില്‍ ഒന്നില്‍ ആള്‍പാര്‍പ്പില്ലായിരുന്നു.

സഹായമഭ്യര്‍ത്ഥിച്ചുള്ള വീട്ടുകാരുടെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ അയല്‍വാസിയായ ഇബ്രാഹിം ദവാബാഷ കണ്ടത് പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ട ദമ്പതികളെയായിരുന്നു. മക്കള്‍ അകത്തുണ്ടെന്നറിയിച്ചതോടെ അകത്തേക്ക് ഓടിക്കയറി ഒരു കുട്ടിയെ പുറത്തെത്തിച്ചു. അപ്പോഴേക്കും തീ ആളിപ്പടര്‍ന്നതിനാല്‍  അലി സാദ് കിടന്നിരുന്ന മുറിയിലേക്ക് കടക്കാന്‍ കഴിഞ്ഞില്ലെന്നും  രക്ഷാസേന വരുമ്പോഴേക്കും കുഞ്ഞ് കത്തിക്കരിഞ്ഞിരുന്നുവെന്നും ഇബ്രാംഹിം പറഞ്ഞു.

സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ച ഇസ്രായേല്‍ അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്തി ശിക്ഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സിവിലിയന്‍ മാര്‍ക്ക് നേരെയുള്ള ഇത്തരം നികൃഷ്ട ആക്രമണത്തെ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും തീവ്രവാദികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ഇസ്രായേല്‍ ലഫ്റ്റനന്റ് കേണല്‍ പീറ്റര്‍ ലെര്‍ണര്‍ പറഞ്ഞു.

അതേസമയം, ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേല്‍ സര്‍ക്കാറിനാണെന്നും പൗരന്‍മാരുടെ അനധികൃത കുടിയേറ്റത്തിന് ഇസ്രായേല്‍ എല്ലാവിധ പിന്തുണയും നല്‍കി അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കി വരികയാണെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു ദൈന അറിയിച്ചു. ഫലസ്തീന് എതിരായ കുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര സമൂഹം കുറ്റകരമായ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ കുടിയേറ്റക്കാരും ഫലസ്തീനികളും തമ്മില്‍ നേരത്തെ അസ്വാരസ്യം നിലനിന്നിരുന്നു. 1967ല്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ അധിനിവേശം തുടങ്ങിയതു മുതല്‍ 100ഓളം കുടിയേറ്റ കെട്ടിട ശൃംഖലയിലൂടെ 5,00000 ലക്ഷത്തോളം ജൂതന്‍മാരാണ് ഇവിടെ താമസിച്ചുവരുന്നത്. അന്തര്‍ദേശീയ നിയമങ്ങള്‍ക്കെതിരാണ് കുടിയേറ്റമെങ്കിലും ഇസ്രായേല്‍ ഇവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കി വരുന്നുണ്ട്.
ഇസ്രയേല്‍ കുടിയേറ്റക്കാര്‍ ഫലസ്തീനിയുടെ വീടിന് തീയിട്ടു; പിഞ്ചുകുഞ്ഞ് വെന്തുമരിച്ചു, മാതാപിതാക്കളും സഹോദരനും ഗുരുതരാവസ്ഥയില്‍

Also Read:
ബളാല്‍ മരുതോം സംരക്ഷിത വനത്തില്‍ കണ്ടെത്തിയത് പ്രാചീന ശിലാലിഖിതമല്ല

Keywords:  Israeli police: Palestinian toddler killed, relatives injured in 'price tag' attack, Parents, attack, BBC, Report, Burnt, Terrorists, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia