Yusuf Al Qaradawi | പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ യൂസുഫ് അല്‍ ഖറദാവി അന്തരിച്ചു; വിടവാങ്ങിയത് ആഗോള മുസ്ലിം പണ്ഡിത സഭയുടെ മുന്‍ തലവന്‍; ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാള്‍

 


ദോഹ: (www.kvartha.com) ഇസ്ലാമിക പണ്ഡിതനും ഇന്റര്‍നാഷണല്‍ യൂനിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്സിന്റെ (IUMS) മുന്‍ തലവനുമായ യൂസുഫ് അല്‍ ഖറദാവി (96) അന്തരിച്ചു. ദോഹയിലാണ് അന്ത്യം. 1926ല്‍ ഈജിപ്തിലെ ത്വന്‍തയ്ക്കു സമീപം സ്വഫ്ത് തുറാബിലാണ് ഖറദാവിയുടെ ജനനം. ത്വന്‍തയിലെ മതപാഠശാലയില്‍നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം ഉപരിപഠനത്തിനായി അല്‍അസ്ഹറില്‍ ചേര്‍ന്നു. ഇവിടെ നിന്ന് ഖുര്‍ആന്‍, ഹദീസ് പഠനങ്ങളിലും ഭാഷാസാഹിത്യത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1973ല്‍ ഡോക്ടറേറ്റും സ്വന്തമാക്കി.
              
Yusuf Al Qaradawi | പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ യൂസുഫ് അല്‍ ഖറദാവി അന്തരിച്ചു; വിടവാങ്ങിയത് ആഗോള മുസ്ലിം പണ്ഡിത സഭയുടെ മുന്‍ തലവന്‍; ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാള്‍

ഈജിപ്ത് മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അല്‍ അസ്ഹറില്‍ സാംസ്‌കാരിക വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചു. 1961ല്‍ ഖത്വറില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം ദോഹയിലെ റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂട് ഇന്‍സ്പെക്ടറായി. 1973ല്‍ ഖത്വറിന്റെ മതകാര്യ മേധാവിയായി നിയമിതനായി. 2013 ല്‍ ഈജിപ്തിലെ ആദ്യത്തെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചതിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതോടെ അല്‍-ഖറദാവിക്ക് ഈജിപ്തിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ല.

2004-ല്‍ സ്ഥാപിതമായത് മുതല്‍ ഇന്റര്‍നാഷണല്‍ യൂനിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്സിന്റെ ചെയര്‍മാനായി അദ്ദേഹം 14 വര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. 120-ലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും സ്വാധീനമുള്ള ആധുനിക ഇസ്ലാമിക പണ്ഡിതന്മാരില്‍ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.

Keywords:  Latest-News, World, Top-Headlines, Qatar, Gulf, Doha, Obituary, Died, Death, Religion, Islam, Muslim, Sheikh Yusuf Al Qaradawi, Islamic Scholar Sheikh Yusuf Al Qaradawi, Islamic Scholar Sheikh Yusuf Al Qaradawi Passes Away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia