ഐപിഎല്‍ യുഎഇയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടും ബിസിസിഐ അവഗണിച്ചുവെന്ന് റിപോര്‍ട്
May 4, 2021, 11:17 IST
ന്യൂഡെല്‍ഹി: (www.kvartha.com 04.05.2021) ഐ പി എല്‍ യു എ ഇയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടും ബിസിസിഐ അവഗണിച്ചുവെന്ന് റിപോര്‍ട്. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗമുണ്ടായ സാഹചര്യത്തിലാണ് ഐ പി എല്‍ ഗവേണിങ് കൗണ്‍സില്‍ ടൂര്‍ണമെന്റ് യു എ ഇയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് റിപോര്‍ട്. എന്നാല്‍, ഇത് ബി സി സി ഐ അവഗണിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്.
ഇതിനെ തുടര്‍ന്ന് ഐ പി എല്‍ നടത്തുന്നതിനോട് യു എ ഇയും അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് പുറത്തു വരുന്ന റിപോര്‍ടുകള്‍. ബി സി സി ഐ നിര്‍ദേശം ലഭിച്ചാലുടന്‍ ഇതിന് വേണ്ട ഒരുക്കങ്ങള്‍ തുടങ്ങാനായിരുന്നു യു എ ഇ തീരുമാനം.
കഴിഞ്ഞ വര്‍ഷം യു എ ഇയിലെ മൂന്ന് വേദിങ്ങളിലായിരുന്നു ഐ പി എല്‍ നടത്തിയത്. ഇംഗ്ലന്‍ഡിനെതിരായ ടെസ്റ്റ്, ഏകദിന, ട്വന്റി 20 മത്സരങ്ങള്‍ നടത്തിയ ആത്മവിശ്വാസത്തിലായിരുന്നു ബി സി സി ഐ എന്നാണ് സൂചന.
അതുപോലെ ഐ പി എലും നടത്താമെന്ന് അവര്‍ കണക്കു കൂട്ടി. എന്നാല്‍, ടൂര്‍ണമെന്റ് തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയരുകയും ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.