ഇന്‍ഡിഗോ ദുബായില്‍ നിന്നും കേരളത്തിലേയ്ക്ക് സര്‍വ്വീസ് ആരംഭിക്കുന്നു

 



ഇന്‍ഡിഗോ ദുബായില്‍ നിന്നും കേരളത്തിലേയ്ക്ക് സര്‍വ്വീസ് ആരംഭിക്കുന്നു ദുബായ്: ഇന്ത്യന്‍ വിമാനകമ്പനിയായ ഇന്‍ഡിഗോ ദുബായില്‍ നിന്നും കൊച്ചി, ചെന്നൈ, ഹൈദരാബാദ് സെക്ടറുകളിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു. അടുത്ത വര്‍ഷം ആദ്യം തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 25ന് കൊച്ചിയിലേക്കും ചെന്നൈയിലേക്കും ഏഴിന് ഹൈദരാബാദിലേക്കുമാണ് പ്രതിദിന സര്‍വീസ്. പുതിയ സെക്ടറിലേക്ക് നികുതി കൂടാതെ വണ്‍വേക്ക് 367 ദിര്‍ഹമും റിട്ടേണിന് 734 ദിര്‍ഹമുമാണ് നിരക്ക്. ദുബായില്‍നിന്നും രാവിലെ 11.30ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 5.15ന് കൊച്ചിയിലെത്തും. അവിടെനിന്നും വൈകിട്ട് 6.15ന് പുറപ്പെട്ട് 9.15ന് ദുബായിലെത്തും. ഇതോടൊപ്പം ഡല്‍ഹി സര്‍വീസ് ഇരട്ടിയാക്കി. കൃത്യത മുഖമുദ്രയാക്കി തുടങ്ങിയ ഇന്‍ഡിഗൊ ഇന്ത്യയിലെ ഏറ്റവും വലിയ ലോ കോസ്റ്റ് എയര്‍ലൈനായി മാറി. 60 മാസത്തിനകം നിലവിലെ സര്‍വീസ് ഇരട്ടിയാക്കുമെന്ന് പ്രസിഡന്റ് ആദ്യത്യ ഗോഷ് പറഞ്ഞു.

ചെന്നൈ സര്‍വീസ് രാത്രി 11.30ന് പുറപ്പെട്ട് രാവിലെ 5.15ന് ചെന്നൈയിലെത്തും. തിരിച്ച് 7.30നു പുറപ്പെട്ട് 10.30ന് ദുബായിലെത്തും. ഹൈദരാബാദ് വിമാനം രാവിലെ 5.35നു പുറപ്പെട്ട് 11.05നെത്തും. തിരിച്ച് 1.20നു പുറപ്പെട്ട് 3.45ന് ദുബായിലെത്തും. ആഭ്യന്തര സെക്ടറുകളിലെ സേവനം വ്യാപിപ്പിക്കുന്നതിനൊപ്പം ബാങ്കോക്ക്, കാഠ്മണ്ഡു, സിംഗപ്പൂര്‍ തുടങ്ങി രാജ്യാന്തര സെക്ടറിലേക്കും സര്‍വീസ് ലക്ഷ്യമിടുന്നുണ്ട്. ഈ വര്‍ഷാവസാനത്തോടെ ദുബായ്.മംഗലാപുരം പ്രതിദിന സര്‍വീസ് ആരംഭിക്കുമെന്നും സൂചിപ്പിച്ചു.

32 സെക്ടറുകളിലേക്കായി പ്രതിദിനം 353 വിമാനം സര്‍വീസ് നടത്തുന്നുണ്ട്. സേവനത്തില്‍ 96 ശതമാനവും കൃത്യത പാലിക്കാന്‍ സാധിച്ചതാണ് എടുത്തുപറയേണ്ടത്. ഇതോടനുബന്ധിച്ച് ഇന്‍ഡിഗൊയുടെ അറബിക് വെബ്സൈറ്റ് ഇന്ത്യന്‍ സ്ഥാനപതി എംകെ ലോകേഷ് ഉദ്ഘാടനം ചെയ്തു. അല്‍റെയ്സ് ഡെപ്യൂട്ടി എംഡി മുഹമ്മദ് അല്‍ റെയ്സും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  Kerala, Dubai, Gulf, Air Plane, New service, Indigo company 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia