നറുക്കെടുപ്പില്‍ മലയാളിക്ക് പത്തു ലക്ഷം യുഎസ് ഡോളറിന്റെ സമ്മാനം

 



നറുക്കെടുപ്പില്‍  മലയാളിക്ക് പത്തു ലക്ഷം യുഎസ് ഡോളറിന്റെ സമ്മാനം
ദോഹ: ഖത്തര്‍ ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പില്‍  മലയാളിക്ക് പത്തു ലക്ഷം യുഎസ് ഡോളറിന്റെ സമ്മാനം. ഏകദേശം അഞ്ചരക്കോടി രൂപയാണ് ഇത്.  ഖത്തര്‍ എമിരി എയര്‍ഫോഴ്‌സില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന സതീഷ് ബാബുവിനെയാണ് ഭാഗ്യം നറുക്കെടുപ്പിന്റെ രൂപത്തില്‍ കടാക്ഷിച്ചത്. ഖത്തര്‍ എയര്‍വേയ്‌സിലെ യാത്രക്കാര്‍ക്കു വേണ്ടി 2006 മേയിലാണു ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ചത്.

നറുക്കെടുപ്പിലെ മറ്റൊരു സമ്മാനം മെഴ്‌സിഡസ് ബെന്‍സും ഇന്ത്യയിലേക്കു തന്നെ. ആശിഷ് അഹൂജയെന്ന യുവാവിനാണ് കാര്‍ ലഭിച്ചത്.

സതീഷ് ബാബു കഴിഞ്ഞ ഏപ്രിലില്‍ തിരുവനന്തപുരത്തേക്കു പോകാന്‍ ദോഹ വിമാനത്താവളത്തിലെത്തിയപ്പോഴാണു ടിക്കറ്റെടുത്തത്. എല്ലാ വര്‍ഷവും യാത്രയ്ക്കു മുന്‍പ് ടിക്കറ്റെടുക്കാറുണ്ടെന്നും ആദ്യമായാണു സമ്മാനമെന്നും സതീഷ് ബാബു പറഞ്ഞു. സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷം. കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഈ തുക ഉപയോഗിക്കുമെന്ന് രണ്ടു കുട്ടികളുടെ അച്ഛനായ സതീഷ് ബാബു പറഞ്ഞു.

SUMMARY: An Indian national residing in Qatar has won the latest Qatar Duty Free (QDF) dollar millionaire draw. Satheesh Babu, an aircraft technician who works with the Qatar Emiri Air Force, bought his 'lucky ticket' before boarding his flight from Doha to Thiruvananthapuram in April.

Keywords: Indian, Gulf, Qatar, Draw, Qatar Duty Free (QDF), millionaire draw
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia