സന്നദ്ധ പ്രവര്‍ത്തനത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഗിന്നസ് റെക്കോര്‍ഡ് ഇട്ട് പ്രവാസി ഇന്ത്യക്കാരന്‍
Nov 14, 2016, 11:58 IST
ദുബൈ: (www.kvartha.com 14.11.2016) സന്നദ്ധ പ്രവര്‍ത്തനത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഗിന്നസ് റെക്കോര്‍ഡ് ഇട്ട് പ്രവാസി ഇന്ത്യക്കാരന്‍. തമിഴ്‌നാട്ടിലെ തിരുനല്‍വേലി സ്വദേശിയും 57കാരനുമായ കൃഷ്ണമൂര്‍ത്തിയാണ് 24 മണിക്കൂറിനുള്ളില്‍ ലോകത്തുടനീടമുള്ള അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് വേണ്ടി പഠനോപകരണങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ ഏറ്റവും വലിയ അളവില്‍ ശേഖരിച്ച് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുന്നത്.
ദുബൈയില്‍ താമസിച്ച് സാമൂഹിക സേവനം നടത്തുകയാണ് കൃഷ്ണമൂര്‍ത്തി. 1992 മുതല്‍ ഇദ്ദേഹം ദുബൈയിലാണ്. സ്‌കൂളുകള്‍, കോര്‍പ്പറേറ്റുകള്‍, മറ്റു വ്യക്തികള്‍ എന്നിവരില്‍ നിന്നും 10,975കിലോഗ്രാം സാധനങ്ങളാണ് കൃഷ്ണമൂര്‍ത്തി ശേഖരിച്ചത്. ഇതില്‍ അമ്പതിനായിരം നോട്ടുബുക്കുകള്‍, മൂന്നു ലക്ഷം പെന്‍സിലുകള്‍, രണ്ടായിരം ബാഗുകള്‍ എന്നിവയും ക്രെയോണ്‍, കത്രിക മുതലായവയും ഉള്‍പ്പെടും. ഇതിനായി ദുബൈയിലെ അല്‍ ദിഫായത്ത് സ്‌കൂളില്‍ നാനൂറ്
വോളണ്ടിയര്‍മാരാണ് ഒത്തുചേര്‍ന്നത്. എമിറേറ്റ്‌സ് റെഡ് ക്രെസന്റ് എന്ന സംഘടന സാധനങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വിതരണം ചെയ്യും.
സന്തോഷത്തോടെ നല്‍കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ലോകത്ത് എമ്പാടുമുള്ള നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ മുഖത്ത് സന്തോഷത്തിന്റെ ചിരി കൊണ്ടുവരണം,'' എന്ന് കൃഷ്ണമൂര്‍ത്തി പറയുന്നു. കൃഷ്ണ മൂര്‍ത്തിയുടെ എഡ്യുക്കേഷന്‍ ഫോര്‍ ഓള്‍' എന്ന ദൗത്യം ഇന്ത്യ, ആഫ്രിക്ക, ഉള്‍നാടന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ പ്രോജക്റ്റുകള്‍ക്ക് വേണ്ടി ബുക്കുകളും കളിപ്പാട്ടങ്ങളും ശേഖരിക്കാറുണ്ട്.
ദുബൈയില്‍ താമസിച്ച് സാമൂഹിക സേവനം നടത്തുകയാണ് കൃഷ്ണമൂര്‍ത്തി. 1992 മുതല്‍ ഇദ്ദേഹം ദുബൈയിലാണ്. സ്‌കൂളുകള്‍, കോര്‍പ്പറേറ്റുകള്‍, മറ്റു വ്യക്തികള്‍ എന്നിവരില്‍ നിന്നും 10,975കിലോഗ്രാം സാധനങ്ങളാണ് കൃഷ്ണമൂര്‍ത്തി ശേഖരിച്ചത്. ഇതില്‍ അമ്പതിനായിരം നോട്ടുബുക്കുകള്‍, മൂന്നു ലക്ഷം പെന്‍സിലുകള്‍, രണ്ടായിരം ബാഗുകള്‍ എന്നിവയും ക്രെയോണ്‍, കത്രിക മുതലായവയും ഉള്‍പ്പെടും. ഇതിനായി ദുബൈയിലെ അല്‍ ദിഫായത്ത് സ്‌കൂളില്‍ നാനൂറ്
സന്തോഷത്തോടെ നല്‍കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ലോകത്ത് എമ്പാടുമുള്ള നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ മുഖത്ത് സന്തോഷത്തിന്റെ ചിരി കൊണ്ടുവരണം,'' എന്ന് കൃഷ്ണമൂര്‍ത്തി പറയുന്നു. കൃഷ്ണ മൂര്‍ത്തിയുടെ എഡ്യുക്കേഷന്‍ ഫോര്‍ ഓള്‍' എന്ന ദൗത്യം ഇന്ത്യ, ആഫ്രിക്ക, ഉള്‍നാടന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ പ്രോജക്റ്റുകള്‍ക്ക് വേണ്ടി ബുക്കുകളും കളിപ്പാട്ടങ്ങളും ശേഖരിക്കാറുണ്ട്.
Also Read:
ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍തട്ടിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
Keywords: Indian In Dubai Creates World Record Collecting Stationery For Charity, Tools, Poor, Bag, Happiness, Dubai, School, Children, Study, Student, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.