വിശുദ്ധ കഅ്ബയെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്; ഇന്ത്യക്കാരനെ പ്രവാസികള്‍ പിടികൂടി സുരക്ഷാ വിഭാഗത്തിന് കൈമാറി

 


ജിദ്ദ: (www.kvartha.com 21.11.2016) വിശുദ്ധ കഅ്ബയെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഇന്ത്യക്കാരനെ സൗദി സുരക്ഷാ വിഭാഗം പിടികൂടി. റിയാദില്‍ അഗ്രികള്‍ചറല്‍ എന്‍ജിനീയറായ ശങ്കര്‍ എന്ന ഇന്ത്യക്കാരനെയാണ് പ്രവാസികളുടെ സഹായത്തോടെ സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തത്.

കഅ്ബയുടെ മുകളില്‍ മറ്റൊരു മതത്തിന്റെ ദൈവ വിഗ്രഹം വെച്ചുള്ള ഫോട്ടോയാണ് ഇയാള്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിച്ചത്. ഇതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന കുറിപ്പും ഇയാള്‍ പോസ്റ്റില്‍ നല്‍കിയിരുന്നു. ഇതോടെ വലിയ വിമര്‍ശനങ്ങള്‍ പോസ്റ്റിന് കമന്റായി പലരും രേഖപ്പെടുത്തി. ഏതൊരു മത വിശ്വാസത്തെയും അവഹേളിക്കാന്‍ പാടില്ലെന്നതായിരുന്നു പല കമന്റുകളും. പ്രതിഷേധം ഉയര്‍ന്നതോടെ പിന്നീട് ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. ശങ്കറിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഇയാളെ കണ്ടെത്താന്‍ പ്രവാസികളില്‍ ചിലര്‍ ശ്രമം നടത്തുകയും ചെയ്തു വരികയായിരുന്നു.
വിശുദ്ധ കഅ്ബയെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്; ഇന്ത്യക്കാരനെ പ്രവാസികള്‍ പിടികൂടി സുരക്ഷാ വിഭാഗത്തിന് കൈമാറി

Also Read: കാസര്‍കോട് നഗരസഭയില്‍ 30 കരാറുകളില്‍ 20ഉം നേടിയെടുത്തത് കൗണ്‍സിലറുടെ ബന്ധു

ഇതിനിടയിലാണ് റിയാദിലെ അല്‍മുജമ്മ ഏരിയയിലെ തോട്ടത്തില്‍ വെച്ച് ഇയാളെ പ്രവാസികള്‍ തന്നെ പിടികൂടി സുരക്ഷാ വിഭാഗത്തിന് കൈമാറിയത്. ഇയാളുടെ പോസ്റ്റ് പരിശോധിച്ച ശേഷമായിരുന്നു നടപടി. ശങ്കറിന്റെ മൊബൈല്‍ ഫോണും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നേരത്തെ പ്രവാചകനെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട മലയാളി യുവാവും ഗള്‍ഫില്‍ പിടിയിലായിരുന്നു. മതനിന്ദക്കെതിരെ കര്‍ശന നടപടികളാണ് സൗദി ഗവണ്‍മെന്റ് സ്വീകരിക്കുന്നത്.


Keywords : Jeddah, Gulf, Facebook, Social Network, Arrest, Accused, Kaaba, Indian held for blaspheming.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia