ദുബൈ: (www.kvartha.com 26.07.2021) ഇന്ത്യ-യുഎഇ വിമാനങ്ങൾ ആഗസ്ത് രണ്ട് വരെ റദ്ദാക്കുമെന്ന് ഇത്തിഹാദ് എയർവെയ്‌സ്. ഔദ്യോഗീക സോഷ്യൽ മീഡിയ അകൗണ്ടുകളിലൂടെയാണ് ഇത്തിഹാദ് ഇക്കാര്യം അറിയിച്ചത്.
യുഎഇ അധികൃതരുടെ നിർദേശപ്രകാരം ചിലപ്പോൾ ഇന്ത്യ-യുഎഇ വിമാനങ്ങൾ റദ്ദാക്കുന്നത് നീളാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അതാത് സമയങ്ങളിൽ കമ്പനി വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്നും ഇത്തിഹാദ് വ്യക്തമാക്കി.
ഏപ്രിൽ 24 മുതലാണ് ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്ര വിമാനങ്ങൾ റദ്ദാക്കിയത്. ഇതോടെ അവധിക്കായി എത്തിയ പതിനായിരക്കണക്കിന് ആളുകൾ നാട്ടിൽ കുടുങ്ങി. യാത്ര അനിശ്ചിതമായി നീളുന്നതിനാൽ വഴിമുട്ടി നിൽക്കുകയാണ് പ്രവാസികൾ. ജൂലൈ 31 ന് ശേഷം വിമാനങ്ങൾ സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ.
SUMMARY: Flights from India to the UAE will remain suspended until at least August 2, national carrier Etihad Airways said on Monday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.