എമിഗ്രേഷന്‍ പിഴവ്: മലയാളി പാക് പൗരനായി

 


എമിഗ്രേഷന്‍ പിഴവ്: മലയാളി  പാക് പൗരനായി
നെടുമ്പാശേരി:  മലയാളി യാത്രക്കാരന്‍ ദോഹയിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിശക് മൂലം പാക്കിസ്ഥാന്‍ പൗരനായി. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദോഹയില്‍ നിന്നെത്തിയ ഇരങ്ങാലക്കുടി സ്വദേശി മുഹമ്മദ് ആണ് പാക്കിസ്ഥാന്‍ പൗരനായി രേഖയിലുളളത്. ദോഹയിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ പാസ്‌പോര്‍ട്ട് അടക്കമുള്ള യാത്രാരേഖകള്‍ ക്ലിയറന്‍സിനായി നല്‍കിയപ്പോള്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പാക്കിസ്ഥാന്‍ സ്വദേശി എന്നു തെറ്റായി രേഖപ്പെടുത്തുകയായിരുന്നു.

എയര്‍പോര്‍ട്ടില്‍ നിന്നു വിമാനം പുറപ്പെടുന്ന സമയത്ത് വിമാനത്തില്‍ യാത്രചെയ്യുന്ന ആളുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ യാത്രക്കാര്‍ ഇറങ്ങുന്ന എയര്‍പോര്‍ട്ടിലേക്ക് കൈമാറാറുണ്ട്. ഇങ്ങനെ വിവരം കൈമാറിയപ്പോള്‍ ദോഹയില്‍ നിന്ന് ഒരു പാക്കിസ്ഥാന്‍ പൗരന്‍ കേരളത്തിലേക്ക് വരുന്നു എന്ന വിവരം സുരക്ഷാ ജീവനക്കാര്‍ക്ക് ലഭിച്ചു. ഇതേത്തുടര്‍ന്ന് യാത്രക്കാരനെ കൊച്ചിയില്‍ ഇറക്കേണ്ട എന്നു നിര്‍ദേശം നല്‍കി. വിമാനമെത്തി യാത്രക്കാര്‍ പുറത്തു വന്ന സമയം യാത്രാ രേഖകളില്‍ പിശക് വന്നതാണെന്ന് ഉദ്യോഗസ്ഥര്‍ക്കു ബോധ്യപ്പെട്ടപ്പോള്‍ മുഹമ്മദിനെ പോകാന്‍ അനുവദിക്കുകയായിരുന്നു.

Key Words: Immigration, Gulf, Mistake,Malayali , Airport, Mohammed, Security, Pak Citizen, Doha, Nedumbassery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia