സൗദിയില്‍ സ്‌പോണ്‍സര്‍ വീട്ടുജോലിക്കാരിയുടെ കൈ വെട്ടിമാറ്റിയ സംഭവം: ശക്തമായ പ്രതിഷേധവുമായി ഇന്ത്യ

 


റിയാദ്: (www.kvartha.com 10.10.2015) ഇന്ത്യന്‍ വീട്ടുജോലിക്കാരിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. നിഷ്ഠൂരമെന്നാണ് സംഭവത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശേഷിപ്പിച്ചത്.

സൗദി അറേബ്യയില്‍ ഇന്ത്യന്‍ സ്ത്രീക്ക് നേരെയുണ്ടായ നിഷ്ഠൂരമായ ആക്രമണം വളരെ വേദനിപ്പിക്കുന്നതാണ്. 55കാരിയായ തമിഴ്‌നാട് സ്വദേശി കസ്തൂരി മുനിരത്‌നവുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടതായി സുഷമ സ്വരാജ് അറിയിച്ചു.

ഇത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല, സൗദി അധികൃതരുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു.

റിയാദില്‍ തൊഴിലുടമയുടെ ക്രൂര പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് കസ്തൂരിയുടെ കൈ തൊഴിലുടമ വെട്ടിമാറ്റിയത്. അതീവ ഗുരുതരാവസ്ഥയിലായ കസ്തൂരിയെ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൗദിയില്‍ സ്‌പോണ്‍സര്‍ വീട്ടുജോലിക്കാരിയുടെ കൈ വെട്ടിമാറ്റിയ സംഭവം: ശക്തമായ പ്രതിഷേധവുമായി ഇന്ത്യ

SUMMARY: Reacting strongly, India today termed as "unacceptable" the incident where an Indian woman's hand was chopped off by her employer in Saudi Arabia and said the matter has been taken up with Saudi authorities.

Keywords: Saudi Arabia, Maid, Hand Chopp, India, Sushma Swaraj,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia