മിനാ ദുരന്തം; മരിച്ച ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ എണ്ണം 45 ആയി

 


മിന: (www.kvartha.com 28.09.2015) ബലിപ്പെരുന്നാള്‍ദിനത്തില്‍ മിനായില്‍ ഹജ്ജ് കര്‍മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ എണ്ണം 45 ആയി. രണ്ട് മലയാളികള്‍ ഉള്‍പ്പടെ പത്ത് പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞതോടെയാണ് മരണസംഖ്യ കൂടിയത്.

ഇവരില്‍ മൂന്ന് പേര്‍ പശ്ചിമബംഗാള്‍ സ്വദേശികളും, രണ്ട് പേര്‍ കേരളം, ജാര്‍ഖണ്ഡ് സ്വദേശികളും തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും നിന്നുള്ള ഓരോരുത്തരുമാണെന്ന്  ജിദ്ദയിലെ ഹജ്ജ് കോണ്‍സുലേറ്റ് അറിയിച്ചു.

അതിനിടെ ഹജ്ജിനിടെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 769 ആയിട്ടുണ്ട്. 934 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 13 ഇന്ത്യക്കാരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ സൗദി രാജാവ് കമ്മറ്റി രൂപീകരിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. 180 രാജ്യങ്ങളില്‍ നിന്നായി രണ്ട് ദശലക്ഷത്തോളം ജനങ്ങളാണ് ഹജ്ജ് അനുഷ്ടിക്കാനായി ഇവിടെ എത്തിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്നും ഒന്നര ലക്ഷം ഹാജിമാരാണ് ഹജ്ജിന് പുറപ്പെട്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia