മിന ഹജ്ജ് ദുരന്തം: മരണസംഖ്യ 717 ആയി, മരിച്ചവരില്‍ 2 മലയാളികളും
Sep 25, 2015, 11:21 IST
മക്ക: (www.kvartha.com25.09.2015) ബലി പെരുനാള് ദിനത്തില്‍ ഹജ് കര്‍മത്തിനിടെ മിനായില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 717 ആയി. 863 പേര്‍ക്ക് പരിക്കേറ്റതായും ജിദ്ദയിലെ കോണ്‍സല്‍ ജനറല്‍ അറിയിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. രണ്ട് മലയാളികളുള്‍പ്പെടെ നാല് ഇന്ത്യക്കാരും അപകടത്തില്‍ മരിച്ചു.
മലപ്പുറം ചേലേമ്പ്ര ചക്കുവളവ് സ്വദേശി ആശാരിപ്പടി അബ്ദുറഹ്മാന് (51), പാലക്കാട് കണ്ണമ്പുറം സ്വദേശി മൊയ്തീന് അബ്ദുല്‍ ഖാദര്‍ എന്നിവരാണ് മരിച്ച മലയാളികള്‍. അബ്ദുറഹ്മാന്റെ ഭാര്യ സുലൈഖയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കുടുംബത്തോടൊപ്പം റിയാദില്‍ താമസിച്ചിരുന്ന അബ്ദുറഹിമാന് അവിടെനിന്നാണ് ഹജ്ജിന് പോയത്. മക്കള്‍: അഷറഫ് (സൗദി), മുംതാസ്, ഹബീബ് സല്മാന്. മരുമക്കള്‍: അബ്ദുള്‍നിസാര്‍, സഹീറ. സഹോദരന്: മുഹമ്മദ്.
തെലങ്കാന രംഗറെഡ്ഡി സ്വദേശി ബീബിജാന് (60), വാളണ്ടിയര്‍ സംഘത്തോടൊപ്പം പോയ ജാര്‍ഖണ്ഡ് സ്വദേശി നിയാസുല്‍ ഹഖ് മന്‍സൂരി (44) എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാര്‍. അതേസമയം കോട്ടയം സ്വദേശി സക്കീബിന് പരിക്കേറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് സൗദി സിവില്‍ ഡിഫന്‍സ് സര്‍വീസ് അറിയിച്ചു.
കഴിഞ്ഞ 25 കൊല്ലത്തിനിടെ തീര്ഥാടനവേളയിലുണ്ടാകുന്ന ഏറ്റവുംവലിയ ദുരന്തമാണിത്. പരിക്കേറ്റവരെ മിനായിലെ നാല് ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഹജ്ജ് തീര്‍ഥാടനത്തിലെ ചെകുത്താനെ കല്ലെറിയല്‍കര്‍മം നടക്കുന്ന സ്ഥലമാണ് മിന. കല്ലെറിയല്‍ കര്‍മത്തിനായി ജംറത്ത് പാലത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് ദുരന്തമുണ്ടായത്. (സൗദി സമയം 11 മണി).
മിനായ്ക്കുചുറ്റും തീര്‍ഥാടകര്‍ക്ക് രാത്രികഴിയാന് ഒന്നരലക്ഷത്തിലേറെ കൂടാരങ്ങളൊരുക്കിയിട്ടുണ്ട്. സുഖുല്‍ അറബ് റോഡിനും കിങ് ഫഹദ് റോഡിനും ഇടയിലുള്ള 204, 223 തെരുവുകള്‍ സംഗമിക്കുന്നിടത്താണ് ദുരന്തം നടന്നത്.
പെട്ടെന്ന് തീര്‍ഥാടകരുടെ എണ്ണം കൂടിയതാണ് തിരക്കിനിടയാക്കിയതെന്ന് സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ഇരുതെരുവുകളില്നിന്നും വന്ന തീര്‍ഥാടകരുടെ സംഘങ്ങള്തമ്മില് കൂട്ടിയിടിച്ച് വീണതാണ് അപകടകാരണമായി പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരും സൗദി റെഡ് ക്രെസന്റ് വോളണ്ടിയര്‍മാരെയും ഉടന്‍ വിന്യസിച്ച് കൂടുതല്‍പ്പേര്‍ ഇങ്ങോട്ടെത്തുന്നത് തടഞ്ഞു.
ഇക്കൊല്ലം തീര്ഥാടനത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്.
സപ്തംബര്‍ 11ന് മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ പൊട്ടിവീണ് പാലക്കാട് സ്വദേശിനിയടക്കം 118 പേര് മരിക്കുകയുണ്ടായി. തീര്‍ഥാടകര്‍ നിര്‍ദേശങ്ങള്‍ പാലിക്കാഞ്ഞതാണ് അപകടകാരണമെന്ന് സൗദി ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. അപകടത്തെക്കുറിച്ചന്വേഷിക്കാന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സൗദി രാജകുമാരനുമായ മുഹമ്മദ് ബിന്‍ നയേഫ് ഉത്തരവിട്ടു. ദുരന്തത്തിനുശേഷവും കല്ലെറിയല്‍കര്‍മം നടന്നു. ദുരന്തം തീര്‍ഥാടനത്തെ ബാധിക്കില്ലെന്ന് നയേഫ് രാജകുമാരന് അറിയിച്ചു.
ഹെല്പ്പ്ലൈന് നമ്പറുകള്‍: 00966125458000, 00966125496000
സൗദിയിലെ തീര്‍ഥാടകര്‍ക്കുള്ള ടോള്‍ഫ്രീ നമ്പര്‍: 8002477786
എന്‍ഡോസള്‍ഫാന്‍ ഇരയായ കുട്ടിയേയും മാതാവിനേയും കാണാനില്ലെന്ന് പരാതി

Also Read:
Keywords: Hajj: More than 700 dead in Mina stampede, Injured, hospital, Treatment, Gulf, Featured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.