മഞ്ഞുമൂടി അബൂദാബി; റാസല്‍ ഖൈമയില്‍ വെള്ളപ്പൊക്കം

 


അബൂദാബി: (www.kvartha.com 19/01/2015) തിങ്കളാഴ്ച രാവിലെയുണ്ടായ മഞ്ഞുവീഴ്ച അബൂദാബിക്ക് പുതിയ മുഖം നല്‍കി. സൈ്വഹാം, ഷഹാമ, അല്‍ തവീല ഭാഗങ്ങളില്‍ ഹിമക്കാറ്റുണ്ടായി. മോശം കാലാവസ്ഥയെതുടര്‍ന്ന് അബൂദാബിക്കും ദുബൈക്കുമിടയില്‍ കനത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.

അബൂദാബിയിലും അല്‍ അജ്ബാനിലും കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം യുഎഇ മഞ്ഞുമൂടിയെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ സത്യമല്ലെന്നും ഗവേഷണ കേന്ദ്രം വ്യക്തമാക്കി. അബൂദാബിയുടെ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച തുടരും. മഞ്ഞുമൂടിയ പ്രതീതിയായിരിക്കും ഇവിടെയെന്നും ഗവേഷണ കേന്ദ്ര വക്താവ് അറിയിച്ചു.
മഞ്ഞുമൂടി അബൂദാബി; റാസല്‍ ഖൈമയില്‍ വെള്ളപ്പൊക്കം
കനത്ത മഴയില്‍ റാസല്‍ ഖൈമ വെള്ളത്തിലായി. ശക്തമായ കാറ്റും ഇടിമിന്നലും മഴയ്ക്ക് കൂടുതല്‍ ശക്തി പകരുകയാണ്. സഞ്ചാരികള്‍ വാദി ബിഹ് ഒഴിവാക്കണമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. വാഹന യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.

SUMMARY:
While the UAE reels from an ‘unstable’ weather pattern that is expected to last 24 hours, Abu Dhabi has borne the brunt of the storm with hail pounding down on commuters in the morning hours of Monday.

Keywords: UAE, Abu Dhabi, Hail Storm, Ras Al Khaimah,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia