മടിയന്മാരെന്ന് വിളിച്ച സൂപ്പര്‍ വൈസറെ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു
Jun 29, 2016, 12:35 IST
ദുബൈ: (www.kvartha.com 29.06.2016) പരിഹസിച്ച സൂപ്പര്‍ വൈസറെ നിര്‍മ്മാണ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസിന്റെ വിചാരണ ദുബൈ കോടതിയില്‍ പുരോഗമിക്കുന്നു. ഇന്ത്യന്‍ സൂപ്പര്‍ വൈസര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
മര്‍ദ്ദനത്തില്‍ സൂപ്പര്‍ വൈസറുടെ താടിയെല്ല് പൊട്ടി. പല്ല് തെറിച്ചു. ഈ വര്‍ഷം ആദ്യം ബര്‍ദുബൈയിലാണ് സംഭവം നടന്നത്. പ്രതിയെന്ന സംശയിക്കുന്ന മുപ്പത്തിമൂന്നുകാരനായ ഇന്ത്യന്‍ തൊഴിലാളി കോടതിയില്‍ കുറ്റം സമ്മതിച്ചതായാണ് റിപോര്‍ട്ട്.
സൂപ്പര്‍ വൈസര്‍ തങ്ങളെ മടിയന്മാരെന്ന് വിളിച്ചതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനമെന്നും ഇയാള്‍ മൊഴി നല്‍കിയെന്നാണ് വിവരം.
സംഭവ ദിവസം ജനുവരി 27ന് സൈറ്റിലെത്തിയ സൂപ്പര്‍ വൈസര്‍ തൊഴിലാളിയുടെ മുതുകില്‍ ചവിട്ടുകയും മടിയനെന്ന് വിളിച്ച് പരിഹസിക്കുകയുമായിരുന്നു. തുടര്‍ന്ന് തൊഴിലാളി സൂപ്പര്‍ വൈസറെ പിന്നോട്ട് തള്ളിമാറ്റി. ഇതോടെ മറ്റ് തൊഴിലാളികളും ഇയാള്‍ക്കൊപ്പം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഇതിനിടെ പ്രതികളില്‍ ഒരാള്‍ ഇരുമ്പ് വടി കൈയ്യിലെടുത്ത് ഇരയുടെ താടിക്ക് അടിച്ചു.
ചോരയൊലിച്ച് കിടന്ന സൂപ്പര്‍ വൈസറെ പിന്നീട് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇയാള്‍ക്ക് 4 ശതമാനത്തോളം ശാരീരിക ക്ഷമത നഷ്ടമായതായി കണ്ടെത്തിയിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളെ പിടികൂടാനോ കണ്ടെത്താനോ പ്രോസിക്യൂഷനായിട്ടില്ല.
SUMMARY: A group of construction workers attacked their boss after he repeatedly taunted and mocked them, a court heard. The Indian supervisor was left with a broken jaw and smashed teeth as a result of the assault in Bur Dubai earlier this year.
Keywords: Group of construction workers, Attacked, Boss, Repeatedly, Taunted, Mocked, Court, Indian supervisor, Left

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.