ആദ്യരാത്രി കഴിഞ്ഞ് ഉറക്കമുണര്‍ന്ന ഭര്‍ത്താവ് ഭാര്യയെ കണ്ട് ഞെട്ടി

 


അള്‍ജിയേഴ്‌സ്: (www.kvartha.com 03.08.2015) ആദ്യരാത്രി കഴിഞ്ഞ് ഉറക്കമുണര്‍ന്ന ഭര്‍ത്താവ് ഭാര്യയെ കണ്ട് ഞെട്ടി. വിവാഹദിനത്തില്‍ കണ്ട സൗന്ദര്യം ഭാര്യയ്ക്കില്ലെന്ന് കണ്ട ഭര്‍ത്താവ് ഒടുവില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിലുമെത്തി. അള്‍ജീരിയയിലാണ് രസകരമായ സംഭവം നടന്നത്.

വിവാഹ ദിനത്തില്‍ അതീവ സുന്ദരിയായിരുന്ന ഭാര്യയെ  ആദ്യരാത്രിക്ക് ശേഷം ഉറക്കമെണീറ്റ ഭര്‍ത്താവ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ മോഷണം നടത്താന്‍ വന്ന ആരോ ആണെന്നാണ് ഭാര്യയെ കണ്ടപ്പോള്‍ ഇയാള്‍ കരുതിയത്. മാത്രമല്ല താന്‍ വല്ലാതെ ഭയന്നുപോയെന്നും യുവാവ് പറയുന്നു.

ഇതേതുടര്‍ന്ന് ഭാര്യ തന്നെ വഞ്ചിച്ചതായി കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്
അള്‍ജീരിയന്‍ തലസ്ഥാനത്തെ കോടതിയിലുമെത്തി. മേക്കപ്പിലായിരുന്നു ഭാര്യയുടെ സൗന്ദര്യമെന്നും മേക്കപ്പ് കഴുകിക്കളഞ്ഞാല്‍ അവര്‍ വിരൂപയാണെന്നും യുവാവ് കോടതിയില്‍ പറഞ്ഞു.

നഷ്ടപരിഹാരമായി 20,000 ഡോളര്‍ (12 ലക്ഷത്തിലധികം രൂപ) ആണ് ഇയാള്‍ ആവശ്യപ്പെട്ടതെന്ന്  വടക്കന്‍ ആഫ്രിക്കന്‍  അറബ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദ്യരാത്രി കഴിഞ്ഞ് ഉറക്കമുണര്‍ന്ന ഭര്‍ത്താവ് ഭാര്യയെ കണ്ട് ഞെട്ടി

Also Read:
കുറ്റിക്കോലിലെ പാര്‍ട്ടി ഓഫീസ് പൊളിച്ചാല്‍ പകരം പഞ്ചാത്ത് ഓഫീസ് നല്‍കേണ്ടി വരും: സി.പി.എം
Keywords:   Groom sues bride for not looking pretty without make-up, Wife, Husband, Court, Compensation, Media, Report, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia