ഷോപ്പിങ് മാളില്‍ മലയാളിയുടെ മാല മോഷണം പോയി

 


ADVERTISEMENT

മസ്‌കത്ത്: മസ്‌ക്കത്തിലെ  ഷോപ്പിങ് മാളില്‍  മലയാളി ദമ്പതികളുടെ നാലരവയസുള്ള കുട്ടിയുടെ രണ്ടര പവന്റെ മാല മോഷണം പോയി. നാഷണല്‍ ബാങ്ക് ഓഫ് ഒമാനില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട മുല്ലപ്പള്ളി വായ്പൂര്‍ സ്വദേശി അനീഷ് അബ്ദുല്‍ അസീസിന്റെ മകള്‍ ഫിദയുടെ മാലയാണ് മോഷണം പോയത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

ഭാര്യ നിഷക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഷോപ്പിങിനെത്തിയതായിരുന്നു അനീഷ്. അവധി ദിവസമായതിനാല്‍ ഷോപ്പിങ് മാളില്‍ നല്ല തിരക്കുണ്ടായിരുന്നു. സാധനങ്ങള്‍ വാങ്ങിയ ശേഷം എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാനായി  അനീഷ് ഒന്നാം നിലയില്‍ നിന്ന് താഴേക്ക് പോയ അവസരത്തിലാണ് മോഷണം നടന്നത്.  കുടുംബാംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടി കരഞ്ഞുകൊണ്ട് വിവരം പറഞ്ഞപ്പോഴാണ് മാല മോഷണം പോയ വിവരം ഇവര്‍ അറിയുന്നത്.

 ഉടനെ മാളിലെ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു . ഷോപ്പിംഗ് മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പര്‍ദയിട്ട സ്ത്രീയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഷെല്‍ഫിന്റെ മറവില്‍ വെച്ച് മാല പൊട്ടിച്ചതിനാല്‍ ഇവരുടെ മുഖം വ്യക്തമായിട്ടില്ല.മോഷണം നടത്തിയയുടന്‍ ഇവര്‍ രക്ഷപ്പെട്ടിരുന്നതായി
സംശയിക്കുന്നു.

പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പും  ഷോപ്പിങ് മാളില്‍ ഇതേരീതിയില്‍ മാല മോഷ്ടിച്ച സംഭവമുണ്ടായിരുന്നു. ഷോപ്പിങ് മാളുകളില്‍ വരുമ്പോള്‍ വില പിടിപ്പുള്ള ആഭരണങ്ങള്‍  ധരിക്കാതിരിക്കലാണ് ഇത്തരം മോഷണങ്ങള്‍ തടയാനുള്ള വഴിയെന്നാണ്  അധികൃതര്‍ പറയുന്നത്.
ഷോപ്പിങ് മാളില്‍  മലയാളിയുടെ മാല മോഷണം പോയി
Keywords: Muscat, Shopping mall, Robbery, Couples, Bank, Oman, Daughter, Family, Woman., Holidays, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia