മക്ക: വിശ്വാസി സമൂഹത്തിന്റെ വിശുദ്ധ ഭവനമായ ക അ്ബ കഴുകൾ ചടങ്ങിൽ പങ്കെടുത്തത് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കും വ്യവസായി പ്രമുഖൻ എം.എ യൂസുഫലിക്കും പുതിയ അനുഭവമായി. വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഇരുവരും ചടങ്ങിൽ പങ്കെടുത്തത്. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ അസാന്നിധ്യത്തിൽ മെക്ക ഗവർണർ അമീർ ഖാലീദ് അൽഫൈസൽ ആണ് ചടങ്ങിന് നേതൃത്വം നൽകിയത്.
വർഷത്തിൽ രണ്ടുതവണയാണ് ക അ്ബ കഴുകുന്നത്. ശഅബാനിലും മുഹറത്തിലുമാണിത്. ഭരണാധികാരികളും പ്രമുഖ വ്യക്തികളുമാണ് ഈ ചടങ്ങിൽ പങ്കാളിയാവുക. പ്രസ്തുത ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് വിശ്വാസികളും മെക്കയിലെത്തിയിരുന്നു. വ്യാഴാഴ്ച സുബഹി നിസ്ക്കാരത്തിന് ശേഷമായിരുന്നു ചടങ്ങ്. ക അ്ബയുടെ വാതിലിനടുത്ത് സജ്ജീകരിച്ച കോണിയിലൂടെ ഗവർണറും പ്രതിനിധികളും അകത്തുകയറി. ഹറം കാര്യാലയ വിഭാഗം തയ്യാറാക്കിയ പനിനീര്‍ വെള്ളം കലര്‍ത്തിയ സംസം വെള്ളം കൊണ്ട് ഉള്‍ഭാഗം കഴുകി. ഈ വെള്ളത്തില്‍ തുണി മുക്കി കഅ്ബയുടെ ചുമരുകള്‍ തുടച്ചു. പിന്നീട് പുറത്തിറങ്ങി ത്വവാഫ് ചെയ്ത് രണ്ട് റക്അത്ത് നിസ്‌കരിച്ചു.
മക്ക വിജയദിവസം പ്രവാചകൻ വിശ്വാസികളുമൊത്ത് ക അ്ബ കഴുകി വൃത്തിയാക്കിയിരുന്നു. ഇതിന്റെ സ്മരണാർത്ഥം പിന്നീടുള്ള വർഷങ്ങളിൽ വിശ്വാസികൾ ഈ ചടങ്ങ് നിർവഹിച്ചുപോന്നു.
ചടങ്ങിനുശേഷം പുറത്തുവന്ന കുഞ്ഞാലിക്കുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. നിങ്ങളുടെ പ്രതിനിധിയായാണ് ഞാന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും സമൂഹത്തിന്റെ നന്മക്കും ഐക്യത്തിനും വേണ്ടി പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്ന സ്ഥലത്ത് വെച്ച് പ്രാര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു.
ചടങ്ങിൽ ഹജ്ജ് മന്ത്രി ഡോ. ബന്ദര്‍ അല്‍ഹജ്ജാര്‍, ഇരുഹറം കാര്യവിഭാഗം മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, ഉപമേധാവി ശൈഖ് മുഹമ്മദ് ബിന്‍ നാസര്‍ അല്‍ഖുസൈം, മക്ക മേയര്‍ ഡോ. ഉസാമ അല്‍ബാര്‍റ്, ഹജ്ജ് മന്ത്രാലയ സെക്രട്ടറി ഹാതിം ഖാളി, വിവിധ നയതന്ത്ര പ്രതിനിധികള്‍, പ്രമുഖവ്യവസായി കാസര്‍കോട്ടെ കാദര്‍ തെരുവത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Keywords: Gulf, PK Kunjalikutty, MA Yusuf Ali, Kaaba, Mecca, Saudi Arabia, Kerala, Representatives, Ambassadors, Prophet, Islam,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.