കുഞ്ഞനുജന്‍ ഉണ്ടായകാര്യം കൂട്ടുകാര്‍ വിശ്വസിച്ചില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുട്ടിയെ ബാഗിലാക്കി ക്ലാസിലെത്തിച്ചു
Jan 19, 2015, 16:01 IST
സൗദി അറേബ്യ: (www.kvartha.com 19.01.2015) തനിക്കൊരു അനിയന്‍ പിറന്നെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാത്ത കൂട്ടുക്കാരെ തെളിവ് സഹിതം വിശ്വസിപ്പിക്കാനായി കൈക്കുഞ്ഞുമായി ഏഴുവയസുകാരി സ്കൂളിലേക്ക് പുറപ്പെട്ടു. ഇതിനായി ഇവള്‍ കണ്ടെത്തിയ മാര്‍ഗമാവട്ടെ സ്വന്തം സ്‌കൂള്‍ ബാഗും. സൗദിയിലാണ് സംഭവം.
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കൂട്ടുക്കാരോട് തനിക്കൊരു കുഞ്ഞനിയനുണ്ടായതായി പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. അതിനെത്തുടര്‍ന്നാണ് അനിയനെ ബാഗില്‍ പൊതിഞ്ഞ് സ്‌കൂളിലേക്ക് കൊണ്ടുപോയതെന്ന് സൗദി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാവിലെ അമ്മ ഉറങ്ങുന്ന സമയത്തായിരുന്നു പെണ്‍കുട്ടി അനിയനെ സ്‌കൂള്‍ ബാഗില്‍ പൊതിഞ്ഞ് കൂട്ടുക്കാര്‍ക്ക് കാണിക്കുവാനായി കൊണ്ടുപോയത്. സ്‌കൂളിലെത്തി അധ്യാപകര്‍ ക്ലാസെടുക്കുമ്പോള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് നടത്തിയ തെരച്ചിലിലായിരുന്നു കുട്ടിയെ ബാഗില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുക്കാര്‍ അനിയനുണ്ടായത് വിശ്വസിക്കാത്തതിനെത്തുടര്‍ന്നാണ് ബാഗില്‍ പൊതിഞ്ഞ് സ്‌കൂളിലേക്ക് കുട്ടിയെ എത്തിച്ചതെന്ന് പറഞ്ഞു.
ഉടനെ കുട്ടിയുടെ വീട്ടില്‍ വിളിച്ച് അധ്യാപകര്‍ കാര്യമറിയിക്കുകയും പിതാവ് വന്ന് കൈക്കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

Also Read:
ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായ തളങ്കര സ്വദേശിനി മരിച്ചു
Keywords: Girl, New Born Child, school, Saudi Arabia, Friends, Brother, Media, Mother, Teacher, Study, Home, Father, Gulf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.