കല്‍മതില്‍ തകര്‍ന്നുവീണ് നാലുവയസുകാരന്‍ മരിച്ചു

 


ഫുജൈറ:   (www.kvartha.com 26.01.2015) കല്‍മതില്‍ തകര്‍ന്ന് ശരീരത്തില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു. ഫുജൈറയിലാണ് സംഭവം.

കല്‍മതില്‍ തകര്‍ന്നുവീണ് നാലുവയസുകാരന്‍ മരിച്ചുകുടുംബവീട്ടില്‍ കളിച്ചുകൊണ്ടിരിക്കേ കല്‍മതില്‍ തകര്‍ന്ന് ശരീരത്തില്‍ വീണതാണ് മരണകാരണമെന്നാണ് അല്‍ ബയാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവം നടക്കാനുണ്ടായ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. മതില്‍ തകര്‍ന്നു വീഴാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ പഠനങ്ങള്‍ക്കുശേഷം മാത്രമേ പറയാന്‍ പറ്റൂവെന്നാണ് പോലീസിന്റെ വിശദീകരണം


Also Read: 
എടച്ചാക്കൈയില്‍ പുലിയിറങ്ങി, നാട്ടുകാര്‍ ഭീതിയില്‍
Keywords:  Fujairah, Child, Dies, Family, Home, Media, Report, hospital, Police, Study, Gulf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia