സൗദിയില്‍ പൊതുസ്ഥലത്ത് 'ഉടുപ്പില്ലാതെ' നൃത്തം ചെയ്ത യുവാക്കള്‍ക്ക് 2000 അടിയും തടവും

 


റിയാദ്: സൗദിയില്‍ പൊതുസ്ഥലത്ത് 'ഉടുപ്പില്ലാതെ' നൃത്തം ചെയ്ത നാലു യുവാക്കള്‍ക്ക് ചാട്ടവാറടിയും തടവും. യുവാക്കള്‍ വാഹനത്തിന്റെ മുകളില്‍ കയറി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. എന്നാല്‍ ഇവരില്‍ ആരും തന്നെ വിവസ്ത്രരല്ലെന്നത് ശ്രദ്ധേയമാണ്. ഖാസീമിലാണ് സംഭവം.

രാജ്യത്തെ നിയമമനുശാസിക്കുന്ന രീതിയില്‍ വസ്ത്രങ്ങള്‍ ധരിക്കാതിരുന്നതും നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതുമാണ് യുവാക്കള്‍ക്ക് വിനയായത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി വിധിപ്രസ്താവനയില്‍ പറഞ്ഞു.

പ്രതികളില്‍ ഒരാള്‍ക്ക് പത്തുവര്‍ഷം തടവും 2,000 അടിയുമാണ് വിധിച്ചത്. മറ്റൊരാള്‍ക്ക് 7 വര്‍ഷവും 1,200 അടിയുമാണ് ശിക്ഷ.

സൗദിയില്‍ പൊതുസ്ഥലത്ത് 'ഉടുപ്പില്ലാതെ' നൃത്തം ചെയ്ത യുവാക്കള്‍ക്ക് 2000 അടിയും തടവുംമറ്റ് രണ്ട് പേര്‍ക്കും മൂന്ന് വര്‍ഷം വീതം തടവും 500 ചാട്ടവാറടിയുമാണ് വിധിച്ചത്. അല്‍ഷാര്‍ഖ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.

SUMMARY: Riyadh: A Saudi court has sentenced four men to up to 10 years in prison and 2,000 lashes for dancing "dressless" in public, media reported today.

Keywords: Gulf news, Riyadh: A Saudi court has sentenced four men to up to 10 years in prison and 2,000 lashes for dancing "dressless" in public, media reported today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia