റാസല്‍ഖൈമയില്‍ അഭൂതപൂര്‍വമായ മീന്‍ ചാകര, നാലുവര്ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചാകരയാണെന്ന് മത്സ്യത്തൊഴിലാളികള്‍
Oct 29, 2019, 10:58 IST
റാസല്‍ഖൈമ: (www.kvartha.com 29.10.2019) അഭൂതപൂര്‍വമായ മീന്‍ ചാകര കണ്ട് മത്സ്യത്തൊഴിലാളികളും കടല്തീരത്തെത്തിയവരും ഞെട്ടി. യുഎഇ റാസല്‍ ഖൈമ നഗരത്തിന് വടക്ക് 40 കിലോമീറ്റര്‍ അകലെയുള്ള ഷാം കടല്‍ത്തീരത്താണ് കഴിഞ്ഞ ദിവസം വന്‍ മത്സ്യചാകരയുണ്ടായത്. ശനിയാഴ്ച മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് ഒരു കിലോമീറ്ററോളം ദൂരം കേരളത്തില്‍ അയിലക്കണ്ണന് എന്നറിയപ്പെടുന്ന ആയിരക്കണക്കിന് മത്സ്യങ്ങള്‍ കരയിലേക്ക് അടിഞ്ഞെത്തിയ കാഴ്ച കണ്ടത്. മേഖലയില്‍ നാലുവര്ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചാകരയാണെന്ന് മലയാളികളടക്കമുള്ള മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
50ഓളം ട്രക്കുകള്‍ ഉപയോഗിച്ചാണ് മത്സ്യം വിപണികളിലേക്ക് എത്തിച്ചത്. അസ്ഥിരവും ചൂടുള്ളതുമായ കാലാവസ്ഥ കാരണം മത്സ്യബന്ധനം കാര്യക്ഷമമായി നടക്കാത്ത സമീപകാലത്തെ നഷ്ടം ചാകര മൂലം നികത്താന്‍ കഴിഞ്ഞ സന്തോഷത്തിലാണ് മത്സ്യത്തൊഴിലാളികള്‍.
അപ്രതീക്ഷിതമായി എത്തിയ ചാകരയുടെ കാഴ്ച ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. 50 ടണ്‍ മത്സ്യം ലഭിച്ചതായാണ് പ്രാഥമിക കണക്ക്. സാധാരണയായി കുറഞ്ഞവിലയ്ക്ക് വില്‍ക്കുന്ന കുടിയേറ്റ മത്സ്യമാണ് കരയിലെത്തിയതെന്ന് റാസല്‍ ഖൈമ ഫിഷര്‍മാന്‍ സൊസൈറ്റി ഡെപ്യൂട്ടി ചെയര്മാന് ഹുമൈദ് അല്‍ സാബി പറഞ്ഞു.
Keywords: World, News, Ras Al Khaimah, Dubai, Gulf, UAE, Fishermen, Fishermen catch 50 tonnes of fish in UAE in a single haul

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.