ദോഹ: ദോഹയിലെ പ്രശസ്ത ഷോപ്പിംഗ് മാളായ വില്ലാജിയോയിലുണ്ടായ അഗ്‌നിബാധയില്‍ 19 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ 13 പേര്‍ കുട്ടികളാണ്. നാല് അദ്ധ്യാപികമാരും 2 സുരക്ഷാ ഗാര്‍ഡുകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹമാദി വുമണ്‍സ് ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യൂറോപ്, ജപ്പാന്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. മരിച്ച കുട്ടികളില്‍ ഒരു കുട്ടി സൗത്ത് ആഫ്രിക്കന്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാളിലെ കുട്ടികളുടെ നഴ്‌സറിയായ ജിമ്പാനീസില്‍ നിന്നും തീപടര്‍ന്നുപിടിച്ചതെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. അപകടത്തെ സംബന്ധിച്ച് അഭ്യന്തര വകുപ്പ് അധികൃതര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷോപ്പിംഗ് മാളിന്റെ പ്രതിനിധികള്‍ പങ്കെടുക്കാത്തത് ഏറെ വിമര്‍ശനത്തിന് വഴിവച്ചിട്ടുണ്ട്. തീപടര്‍ന്നുപിടിക്കുമ്പോള്‍ മാളിലെ അപായ സൈറണ്‍ പ്രവര്‍ത്തിക്കാതിരുന്നത് ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചതായി ആക്ഷേപമുണ്ട്.
( Updated)
ദോഹ: ദോഹയിലെ വന്‍കിട ഷോപ്പിംഗ് മാളായ വില്ലാജിയോയില്‍ വന്‍അഗ്നിബാധ. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് വ്യാപാര സമുച്ചയത്തിന്റെ ഒരുഭാഗം അഗ്നി വിഴുങ്ങിയത്. നിരവധിപേര്‍ മരിച്ചതായി അഭ്യൂഹമുണ്ടെങ്കിലും അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അഗ്നിബാധക്കിടയില്‍ മാളിലുണ്ടായിരുന്ന നൂറുകണക്കിന് ആളുകളെ ഫയര്‍ഫോഴ്‌സും പൊലീസും ദുരന്തനിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.
മണിക്കൂറുകള്‍ക്കുള്ളില്‍ തീ നിയന്ത്രണവിധയമാക്കാന്‍ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞു. നിരവധി സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പൊള്ളലേറ്റതായി സൂചനയുണ്ട്. അഗ്നിബാധ സംബന്ധിച്ച് ഭീതിപരത്തുന്ന കുപ്രചരണങ്ങള്‍ നടത്തരുതെന്ന് അഭ്യന്ത്രമന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
അഗ്നിപടരാന്നുള്ള കാരണം വ്യക്തമായിട്ടില്ല. മാളിലെ മൂന്നാം കവാടത്തിലാണ് തീ ആദ്യം കണ്ടത്. സ്ഥലത്തെ രണ്ട് കൂറ്റന്‍കടകള്‍ കത്തിയമര്‍ന്നു. വാട്ടര്‍തീം പാര്‍ക്കും സിനിമാശാലകളും നൂറുകണക്കിന് കടകളും മാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഫുഡ് കോര്‍ട്ടില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. തീപിടുത്തം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ വൈകിട്ട് നടക്കുന്ന വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കുമെന്ന് അഭ്യന്ത്രമന്ത്രാലയവുമായി ബന്ധപെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
Image courtesy: Doha News
Keywords: Doha, Villaggio Mall, Qatar, Fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.