അബുദാബിയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ കണ്ടത് പ്രായത്തെ തോല്‍പിക്കുന്ന പ്രകടനം; 50ന് മുകളില്‍ പ്രായമുള്ളവര്‍ വരെ പങ്കെടുത്തു; കിരീടം ചൂടിയത് മലയാളി

 


അബുദാബി: (www.kvartha.com 28.10.2019) അബുദാബിയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ കണ്ടത് പ്രായത്തെ തോല്‍പിക്കുന്ന പ്രകടനം. 50ന് മുകളില്‍ പ്രായമുള്ളവര്‍ വരെ സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തു. സൗന്ദര്യത്തോടൊപ്പം കഴിവും കരുത്തും ആത്മവിശ്വാസവും പ്രകടിപ്പിച്ച വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വീട്ടമ്മമാര്‍ ചടുലതയോടെയാണ് റാംപില്‍ ചുവടുവച്ചത്.

ഒടുവില്‍ കിരീടം ചൂടിയത് മലയാളി. കഴിഞ്ഞ ദിവസം അബുദാബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ നടന്ന ഫാഷന്‍ ഷോയിലാണ് കാണികളെ അത്ഭുതപ്പെടുത്തുന്ന പ്രകടനം നടന്നത്. ഉമ്രാവോ ജാന്‍ എന്ന പ്രമേയത്തില്‍ നടന്ന ഫാഷന്‍ ഷോയില്‍ 33 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 23 പേരാണ് റാംപില്‍ ചുവടുവച്ചത്.

 അബുദാബിയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ കണ്ടത് പ്രായത്തെ തോല്‍പിക്കുന്ന പ്രകടനം; 50ന് മുകളില്‍ പ്രായമുള്ളവര്‍ വരെ പങ്കെടുത്തു; കിരീടം ചൂടിയത് മലയാളി

മത്സരത്തില്‍ മലയാളിയായ ഡോ ടിന പ്രദീപ്കുമാര്‍ കിരീടം ചൂടി. അനുഷ അശ്വിന്‍, ദേവാംഗി തിവാരി എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടിയത്. ബെസ്റ്റ് ഇന്ത്യന്‍ എത്‌നിക് വെയര്‍, ബെസ്റ്റ് ഇന്ത്യന്‍ ഈവനിങ് വെയര്‍, ബെസ്റ്റ് വാക് എന്നീ പുരസ്‌കാരങ്ങളും അനുഷ അശ്വിന്‍ സ്വന്തമാക്കി. വിദ്യ സാഗര്‍ പട്ടേല്‍ (ബെസ്റ്റ് ഇന്ത്യന്‍ കാഷ്വല്‍ വെയര്‍), സുചിത്ര (ബെസ്റ്റ് സ്‌മൈല്‍) എന്നിവര്‍ക്കാണ് ഈ വിഭാഗത്തിലെ മറ്റു പുരസ്‌കാരങ്ങള്‍.

18 മുതല്‍ 32 വയസ്സ് വരെയുള്ളവരുടെ ഖൂബ് സൂരത് വിഭാഗത്തില്‍ 10 മത്സരാര്‍ഥികളില്‍ സ്‌മൈലിയാണ് ജേതാവായത്. അഗ്രത സുജിത്, എദ്‌ന എല്‍സ ജോര്‍ജ് എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം. ബെസ്റ്റ് ഇന്ത്യന്‍ കാഷ്വല്‍ വെയര്‍, ബെസ്റ്റ് ഇന്ത്യന്‍ ഈവനിങ് വെയര്‍ പുരസ്‌കാരങ്ങളും സ്‌മൈലിക്കാണ്.

അഗ്രത സുജിദ് (ബെസ്റ്റ് ഇന്ത്യന്‍ എത്‌നിക് വെയര്‍), ബാന്‍ഡന ഡാങ് (ബെസ്റ്റ് വാക്ക്), സ്‌നേഹല്‍ ഒന്‍കര്‍ റെങ്കെ (ബെസ്റ്റ് സ്‌മൈല്‍) എന്നിവര്‍ക്കും പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fashion show at Abu Dhabi India social and cultural center, Abu Dhabi, News, House Wife, Winner, Malayalees, Doctor, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia