'ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ'; യുക്രൈന് ഐക്യദാർഢ്യവുമായി ദുബൈ എക്സ്പോ മഹാമേളയിൽ ലോകം
Mar 13, 2022, 23:24 IST
ഖാസിം ഉടുമ്പുന്തല
ദുബൈ:(www.kvartha.com 13.03.2022) എക്സ്പോ 2020 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കെ ലോക രാജ്യങ്ങളുടെ പവലിയനുകളിൽ ഏറ്റവും ആകർഷണീയം യുക്രൈൻ പവലിയൻ. ഇപ്പോൾ സന്ദർശകരുടെ കുത്തൊഴുക്ക് യുക്രൈൻ പവലിയൻ ദർശിക്കാനാണ്. സ്വന്തം രാജ്യം യുദ്ധത്തിൽ തകർന്നടിയുന്നതിന്റെ വേപഥുവിലും ഉൽക്കണ്ഠയിലുമാണ് പവലിയന്റ ചുമതല വഹിക്കുന്ന യുക്രൈൻ സ്വദേശികൾ.
യുദ്ധം എന്നെങ്കിലുമൊരു ദിവസം അവസാനിക്കുമെന്നും, സ്വദേശത്തേക്ക് മടങ്ങാമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലും പ്രതീക്ഷയിലും പവലിയിനയെത്തുന്ന ഓരോ സന്ദർശകനെയും നിറപുഞ്ചിരിയോടെ തന്നെ സഹർഷം സ്വാഗതമോതുന്നു.
ബഹുമുഖ വർണങ്ങളിലുള്ള, വിവിധ ഭാഷകളിലുള്ള കുറിപ്പുകളാണ് യുക്രൈൻ പവലിയനിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങളെ സ്വാഗതം ചെയ്യുക. ഇവകളോരോന്നും അവിടെയെത്തുന്ന സന്ദർശകരുടെ എഴുത്താണ്. യുദ്ധം നിർത്തുക, യുദ്ധം വേണ്ടേ വേണ്ട, യുക്രൈൻ - ലോകം നിങ്ങളുടെ കൂടെയുണ്ട് എന്നു തുടങ്ങി മലയാളത്തിലും ഇവ കാണാം.
പവലിയനിലെത്തുന്ന ആബാലവൃദ്ധം സന്ദർശകരും അത്യാവേശത്തോടെ യുക്രൈന് ഐക്യദാർഢ്യവുമായി അവരുടെ ദേശീയ പതാകയും പതാകയുടെ നിറമുള്ള ബാഡ്ജും അണിയുന്നു. ആരും ആരെയും നിർബന്ധിക്കാതെ പവലിയനിൽ ജോലി ചെയ്യുന്ന യുക്രൈൻ സ്വദേശികളായ യുവതീ യുവാക്കൾ മുറിച്ചു വെച്ച കാലാസു കഷണങ്ങളെടുക്കുന്നു .... എഴുതുന്നു ...... ചുമരുകളിൽ പതിക്കുന്നു ..... ഇരു നിലകളിലുള്ള പവലിയനിലെ സർവ ചുമരുകളും വിവിധങ്ങളായ വർണ്ണത്തിലുള്ള യുക്രൈൻ ഐക്യദാർഡ്യ കുറിപ്പുകൾ ... അത, ലോകം ഉക്രൈനോട് വാത്സല്യപൂർവ്വം പറയുകയാണ് - 'ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ'.

Keywords: News, Gulf, World, Top-Headlines, Dubai, UAE, Ukraine, Russia, War, Attack, International, Country, Visitors, DUBAI EXPO, Ukraine pavilion, Expo visitors show solidarity at Ukraine pavilion.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.