ദുബൈ എക്സ്പോ 2020: ഇൻഡ്യ പവലിയനില്‍ ആഗോള വിനോദസഞ്ചാരികൾക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ഒരുക്കി ആസ്റ്റർ ഡി എം ഹെൽത് കെയർ

 


ദുബൈ: (wwwkvarthacom 24.09.2021) ദുബൈ എക്സ്പോ 2020 ലെ ഇൻഡ്യ പവലിയന്റെ സഹകരണ പങ്കാളിയെന്ന നിലയിൽ അടുത്ത ആറ് മാസത്തേക്ക് ദുബൈ സന്ദര്‍ശിക്കുന്ന ആഗോള വിനോദസഞ്ചാരികൾക്കായി വിപുലമായി പദ്ധതികള്‍ പ്രഖ്യാപിച്ച് ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍. ആറ് മാസത്തേക്ക് ആഗോള വിനോദസഞ്ചാരികൾക്കായി ആരോഗ്യ പരിരക്ഷാ സേവനങ്ങളും അടിയന്തിര വൈദ്യസഹായവും നൽകുന്നതിനായി ഇൻഡ്യ പവലിയന്റെ ബേസ്മെന്റിൽ പ്രഥമശുശ്രൂഷ ബൂത് പ്രവർത്തിപ്പിക്കുന്നു.

ദുബൈ എക്സ്പോ 2020: ഇൻഡ്യ പവലിയനില്‍ ആഗോള വിനോദസഞ്ചാരികൾക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ഒരുക്കി ആസ്റ്റർ ഡി എം ഹെൽത് കെയർ

2022 ജനുവരിയിലാരംഭിക്കുന്ന എക്‌സ്‌പോ ഹെല്‍ത് ആന്‍ഡ് വെല്‍നസ് വീകില്‍ ആരോഗ്യ പരിചരണത്തിന്റെ ഒരു ആഗോള പ്രദര്‍ശനത്തിനും ആസ്റ്റര്‍ ആതിഥേയത്വം വഹിക്കും. ഇൻഡ്യ പവലിയനുപുറമെ എക്‌സ്‌പോ വിലേജില്‍ ഒരു ബ്രാൻഡഡ് സ്റ്റോറും എക്സ്പോ റീടെയിൽ സെന്ററിലും ഒരു നോൺ-ബ്രാൻഡഡ് ആസ്റ്റർ ഫാർമസി സ്റ്റോറും സജ്ജീകരിക്കുന്നു. എക്സ്പോ റീടെയിൽ സെന്ററിലെ നോൺ-ബ്രാൻഡഡ് ആസ്റ്റർ ഫാർമസി സ്റ്റോറിനുള്ളിൽ ഒരു ടെലിഹെൽത് ബൂത് മെഡ്‌കെയറിന്റെ നേതൃത്വത്തില്‍ 'ടെലിമെഡ്കെയർ' എന്ന പേരിൽ സ്ഥാപിക്കുന്നു. സന്ദർശകർക്ക് ഒരു ഡോക്ടറുമായി ഉടൻ ബന്ധപ്പെടാനും ആവശ്യമായ വൈദ്യസഹായം തേടാനും ഇത് ഉപയോഗിക്കാം.

ദുബൈ എക്‌സ്‌പോ സന്ദർശിക്കാനെത്തുന്നവർക്ക് വൈദ്യസഹായം തേടാനും ഡോക്ടറുമായി ബന്ധപ്പെടാനും ബൂത് ഉപയോഗിക്കാം. 27 ആശുപത്രികളും 115 ക്ലിനികുകളും 223 ഫാർമസികളുമാണ് ആസ്റ്റർ ഡി എം ഹെൽത് കെയറിന് കീഴിൽ പ്രവർത്തിക്കുന്നത്. വെർച്വൽ കൺസൾടെഷൻ സേവനവും ആസ്റ്റർ ഹെൽത് കെയർ നൽകുന്നുണ്ട്. ഫോൺ വഴിയോ ഓൺലൈനിലൂടെയോ ഫാർമസിയുമായി ബന്ധപ്പെട്ട് മരുന്നുകൾ വാങ്ങാനുള്ള സൗകര്യവുമുണ്ട്.

Keywords:  Dubai, World, News, UAE, United arab Emirates, Health, Indian, Top-Headlines, Gulf, Expo 2020 Dubai: Aster DM Healthcare set to serve healthcare services to visitors at India Pavilion
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia