യുഎഇയില്‍ ആരാധനാലയത്തിന് തീയിട്ട പ്രവാസി യുവാവിന് ജയില്‍ ശിക്ഷ

 


ദുബൈ: (www.kvartha.com 05.02.2020) യുഎഇയില്‍ ആരാധനാലയത്തിന് തീയിട്ട പ്രവാസി യുവാവിന് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ. 34കാരനായ വിദേശിയായ യുവാവിനാണ് ഫെഡറല്‍ സുപ്രീം കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചത്. അബൂദാബി കോടതിയുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. സ്പര്‍ധയുണ്ടാക്കാനായി ഇയാള്‍ മനപൂര്‍വം ആരാധനാലയത്തിന് തീയിടുകയായിരുന്നുവെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി പ്രൊസിക്യൂഷന്‍ വാദിച്ചു.

ഇയാളുടെ പ്രവൃത്തി ഭീകരവാദമാണെന്നും മറ്റൊരു ആരാധനാലയത്തിലെ വിളക്കുകളും നിരീക്ഷണ ക്യാമറകളും ഇയാള്‍ തകര്‍ത്തതായും പ്രൊസിക്യൂഷന്‍ വാദിച്ചു. ജയില്‍ ശിക്ഷക്ക് ശേഷം കോടതി നടപടികള്‍ക്കുള്ള പണം ഈടാക്കി ഇയാളെ നാടുകടത്തും. അതേസമയം ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.

യുഎഇയില്‍ ആരാധനാലയത്തിന് തീയിട്ട പ്രവാസി യുവാവിന് ജയില്‍ ശിക്ഷ

Keywords:  Dubai, News, Gulf, World, Court, Court Order, Fire, Jail, Youth, Place of worship, Expat in UAE sets fire to place of worship, jailed for 10 years 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia