കൊച്ചി : യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ഇത്തിഹാദ് എയര്‍വെയ്‌സ് കോഴിക്കോട്ടേക്ക് നടത്തിവരുന്ന ഫ്‌ളൈറ്റുകള്‍ പ്രതിദിനമാക്കി മാറ്റും. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസ് ആണുളളത്. ഇത് ജനുവരി ഒന്നുമുതല്‍ ഏഴാക്കി വര്‍ധിപ്പിക്കും.
എല്ലാ ദിവസവും രാത്രി 12.30ന് അബുദാബിയില്‍ നിന്നു യാത്ര തിരിക്കുന്ന വിമാനം പുലര്‍ച്ചെ 3.45 നു കോഴിക്കോട്ടെത്തും. നാലരയ്ക്കു തിരിക്കുന്ന വിമാനം രാവിലെ 7.10 ന് അബുദാബിയിലുമെത്തും. ഇതോടൊപ്പം അബുദാബിയില്‍ നിന്നു കൊളംബോയിലേക്കുള്ള സര്‍വീസിന്റെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ആഴ്ചയില്‍ നാല് ഫ്‌ളൈറ്റുകളുള്ള ഈ റൂട്ടില്‍ ജനുവരി രണ്ടു മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കാനാണു തീരുമാനം. രാത്രി 9.35 നു പുറപ്പെടുന്ന കൊളംബോ ഫ്‌ളൈറ്റ് പുലര്‍ച്ചെ 3.35 നെത്തി 4.45 നു മടങ്ങും 7.45നു ഇത് അബുദാബിയിലെത്തും.
കോഴിക്കോട്ടു നിന്നുള്ള ഫ്‌ളൈറ്റ് ജിദ്ദ, ജോഹന്നാസ് ബര്‍ഗ്, ലോഗോസ്, മിലാന്‍ ടൊറാന്റോ എന്നീ ഫ്‌ളൈറ്റുകളുമായി കണക്റ്റ് ചെയ്യും. ജനീവ, മ്യൂണിച്ച്, അസ്താന എന്നിവയുമായിട്ടായിരിക്കും കൊളംബോ സര്‍വീസിനെ ബന്ധിപ്പിക്കുക. എയര്‍ബസ് എ 320 വിമാനങ്ങളായിരിക്കും അധിക സര്‍വീസിന് ഉപയോഗിക്കുക.
Keywords: Etihad Airways, Increased, Services, Flights, Kozhikode, Passengers, January, Abu Dhabi, Colombo,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.