ഗള്‍ഫ് നാടുകള്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ നിറവില്‍; ഒമാനില്‍ ശനിയാഴ്ച
Jul 17, 2015, 11:19 IST
ദുബൈ: (www.kvartha.com 17/07/2015) ഗള്‍ഫ് നാടുകളില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാളാഘോഷിക്കുന്നു. ഒമാനില്‍ ശനിയാഴ്ചയാണ് പെരുന്നാളഘോഷം. പുണ്യമാസമായ റമദാനിനോട് വിടപറഞ്ഞ് വിശ്വാസി സമൂഹം ഈദുല്‍ ഫിത്വറിനെ വരവേറ്റു. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനങ്ങള്‍ക്കും ഭക്തിനിര്‍ഭരമായ നിമിഷങ്ങളും കടന്നാണ് മുസ്ലിം സമൂഹം ശവ്വാല്‍ ഒന്ന് ചെറിയ പെരുന്നാളായി ആഘോഷിക്കുന്നത്.
ഒരു മാസത്തെ വൃതാനുഷ്ടാനത്തിന് അവസരം നല്‍കിയ സര്‍വ്വശക്തനോടുള്ള നന്ദി അറിയിച്ചും എന്റെ സമൂഹത്തിന് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷകരമായ രണ്ടു ദിവസങ്ങളില്‍ ഒന്നാണ് ചെറിയ പെരുന്നാള്‍ എന്ന് അരുള്‍ ചെയ്ത പ്രവാചകന്റെ വാക്കുകള്‍ പിന്‍പറ്റി സമൂഹത്തില്‍ പരസ്പരം സഹായിച്ചും സ്‌നേഹാശംസകള്‍ കൈമാറിയുമാണ് ഈദാഘോഷം നടക്കുന്നത്.
പെരുന്നാള്‍ ദിവസം ഒരാള്‍ പോലും പട്ടിണി കിടക്കുവാന്‍ ഇടവരരുത് എന്ന് അരുള്‍ ചെയ്ത ഇസ്ലാം മതം വിശ്വാസികള്‍ക്കു മേല്‍ ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാക്കി. നാട്ടിലെ പ്രധാന ധാന്യങ്ങളാണ് സാധാരണയായി സകാത്തായി നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. രാവിലെത്തന്നെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നിസ്‌ക്കാരത്തിനെത്തുന്നവരുടെ തിരക്കായിരുന്നു.
ഒറ്റപ്പെടലിന്റെ വേദനയിലും ഗള്‍ഫ് പ്രവാസികള്‍ ഏറെ ആഹ്ലാദത്തോടെയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. പുത്തനുടുപ്പണിഞ്ഞും സുഹൃത്തുക്കള്‍ പരസ്പരം ഒത്തുകൂടിയും പ്രവാസി പെരുന്നാള്‍ കടന്നുപോകും. ഇഷ്ട വിഭവമായ ബിരിയാണിയും അരീസയും നാടന്‍ വിഭവങ്ങളും മറ്റു മധുരപലഹാരങ്ങളും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സ്വന്തം മുറികളില്‍ ഒരുക്കുവാനുള്ള തിരക്കിലാണ് ഗള്‍ഫിലെ പ്രവാസികള്‍.
ദുബൈ- ഷാര്‍ജ തുടങ്ങിയ എമിറേറ്റുകളിലെ ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ വിവിധ കേന്ദ്രങ്ങളില്‍ അരങ്ങേറും. കൂടാതെ കേരളത്തില്‍ നിന്നും നിരവധി കലാകാരന്മാര്‍ വിവിധ സ്‌റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിട്ടുമുണ്ട്. ദുബൈ ഇന്ത്യന്‍ അക്കാദമി ഹാളില്‍ പെരുന്നാളിന്റെ രണ്ടാം ദിവസം കോട്ടയം നസീറിന്റെ നേത്യത്വത്തില്‍ 15 ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ സ്‌റ്റേജ് ഷോ അരങ്ങേറും.
അതേസമയം മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചിട്ടുണ്ട്. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയും ശനിയും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിശുദ്ധിയുടെ രാപ്പകലുകള്‍ക്ക് ശേഷം ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണ് കേരളത്തിലെ വിശ്വാസികള്‍. ചെറിയ പെരുന്നാള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ തെരുവീഥികളില്‍ തിരക്കോട് തിരക്കാണ് . ഒരു മാസത്തെ വ്രതകാലത്തിനു ശേഷമെത്തുന്ന ആഘോഷം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍.
പുതുവസ്ത്രങ്ങള്‍, ചെരുപ്പ്. ഫാന്‍സി ആഭരണങ്ങള്‍, മെലാഞ്ചി, അത്തര്‍ എന്നിവയാണ് പെരുന്നാള്‍ ഷോപ്പിംഗിലെ പ്രധാന ഇനങ്ങള്‍. വിലക്കയറ്റം രൂക്ഷമായ കാലത്ത് കുറഞ്ഞ വിലയില്‍ വലിയ ആഘോഷമൊരുക്കാന്‍ തെരുവ് കച്ചവടക്കാരുമുണ്ട്. ചിക്കന്‍, മാട്ടിറച്ചി എന്നിവയ്ക്കും കമ്പോളത്തില്‍ പൊള്ളുന്ന വിലയാണ്.
Also Read: കാസര്‍കോട് കോട്ട വില്പന: ടി.ഒ സൂരജ് അടക്കം 15 പേര്‍ക്കെതിരെ കേസ്
Keywords: Eid Al Fitr in the UAE will be on Friday, Dubai, Mosque, Friends, Holidays, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.